'ഗെയ്ല്‍ ശരിയായി പന്ത് അടിച്ചാല്‍ ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്ന് വീഴും'

ഐ.പി.എല്‍ പ്രേമികള്‍ക്ക് ഏറെ സന്തോഷം പകരുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഐ.പി.എല്‍ മത്സരത്തിനിറങ്ങി തകര്‍ത്താടിയതും പഞ്ചാബിന്റെ ജയവുമാണ് ഐ.പി.എല്‍ ആരാധകരെ സന്തോഷത്തിലാക്കിയത്. ഗെയ്‌ലിന്റെ മികച്ച ബാറ്റിംഗിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതില്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗിന്റെ പ്രശംസയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

“യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ല്‍ പന്ത് ശരിയായി മിഡില്‍ ചെയ്താല്‍ അത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും” എന്നായിരുന്നു യുവിയുടെ ട്വീറ്റ്. ആ മത്സരത്തില്‍ തന്നെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും യുവരാജ് അഭിനന്ദിച്ചു.

It

ബാംഗ്ലൂരിനെത്രെ നടന്ന മത്സരത്തില്‍ ഗെയ്ല്‍ 45 ബോളില്‍ 5 കൂറ്റന്‍ സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ മൂന്നാമനായി ഇറങ്ങി അര്‍ദ്ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഗെയ്ല്‍ ഒരു റെക്കോഡിനും അര്‍ഹനായി. ഐ.പി.എല്ലില്‍ 4500 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വിദേശ താരം എന്ന റെക്കോഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറും എ.ബി.ഡിവില്ലിയേഴ്‌സുംമാത്രമാണ് ഗെയിലിന് മുന്നേ ഈ നേട്ടത്തിലെത്തിയവര്‍.

IPL: Kings XI Punjab

നിലവില്‍ 126 മത്സരങ്ങളില്‍ നിന്നും 4537 റണ്‍സാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. സീസണില്‍ ഇതുവരെ എട്ടു മത്സരങ്ങളില്‍ ആറിലും തോറ്റ പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചേ തീരു. അതിനാല്‍ തന്നെ തുടര്‍ന്നുള്ള മത്സരങ്ങളിലും ഗെയിലിന്റെ വെടിക്കെട്ട് പ്രകടനം ടീമിന് അത്യാവശ്യമാണ്.