രാജസ്ഥാനം കൊല്‍ക്കത്തയും ആദ്യം, അവസാനം ബാംഗ്ലൂര്‍; പറക്കല്‍ ഇങ്ങനെ

13-ാം ഐപിഎല്‍ സീസണിനായി ആദ്യം യു.എ.ഇയിലേക്ക് പറക്കുക രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും. പിന്നാലെ മുംബൈയും ചെന്നൈയും ശേഷം പഞ്ചാബും ഡല്‍ഹിയും യു.എ.ഇയിലേക്ക് തിരിക്കും. ഏറ്റവും ഒടുവിലായാവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് യു.എ.ഇയിലെത്തുക.

ഓഗസ്റ്റ് 20- ന് രാജസ്ഥാനം കൊല്‍ക്കത്തയും യു.എ.ഇയ്ക്കു തിരിക്കുമെന്നാണ് വിവരം. 21- ന് മുംബൈ ഇന്ത്യന്‍സും ചെന്നൈയും യു.എ.യിലേക്ക് പറക്കും. 21,22 തിയതികളിലെന്നെങ്കിലുമാകും പഞ്ചാബ് ഡല്‍ഹി ടീമുകളുടെ യാത്ര. ഏറ്റവും ഒടുവിലായി ഓഗസ്റ്റ് 23- ന് ബാംഗ്ലൂരും യു.എ.ഇയ്ക്ക് വിമാനം കയറുമെന്നുമാണ് വിവരം.

Preview: Q1 - MI vs CSK

കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യു.എ.ഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണമെന്നാണ് ബി.സി.സി.ഐയുടെ നിര്‍ദ്ദേശം. രണ്ട് തവണ കോവിഡ് നെഗറ്റീവായാല്‍ മാത്രമേ താരങ്ങളെ യുഎഇയിലേക്കു പോകാന്‍ അനുവദിക്കൂ.

Rajasthan Royals Team Preview & Squad List | IPL 2020 | Wisden Cricket
എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളില്‍ താമസം ഒരുക്കണം. ഡ്രസ്സിംഗ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കുകയും വേണം. യു.എ.ഇയിലെത്തി ആദ്യ ആഴ്ചയില്‍ കളിക്കാരും ടീം ഒഫീഷ്യല്‍സും ഹോട്ടലില്‍ പരസ്പരം കൂടിക്കാഴ്ച നടത്താന്‍ പാടില്ല. കോവിഡ് പരിശോധനാഫലം മൂന്ന് തവണയെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞതിനു ശേഷമെ ഒഫീഷ്യല്‍സിന് കളിക്കാരെ കാണാന്‍ അനുമതിയുണ്ടാകു.

Read more

Delhi Capitals aim to crack CSK code for maiden IPL final berth ...
ബയോ സെക്യുര്‍ മേഖലയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി നടപടിയുണ്ടാകും. ചട്ടങ്ങള്‍ ലംഘിച്ച് പുറത്തു പോകുന്നവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതിനുശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി ഫലം നെഗറ്റീവായാല്‍ മാത്രമെ വീണ്ടും ബയോ സെക്യുര്‍ മേഖലയില്‍ പ്രവേശിപ്പിക്കൂ.