ഫിഫ്റ്റിയുമായി ഡിവില്ലിയേഴ്‌സും ദേവ്ദത്തും; ബാംഗ്ലൂര്‍ വിജയലക്ഷ്യം കുറിച്ചു

ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 163 റണ്‍സ് നേടിത്.  42 ബോളില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ ദേവ്ദത്ത് 56 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സ് 30 ബോളില്‍ 2 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 51 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണിങ് വിക്കറ്റില്‍ ദേവ്ദത്ത്-ഫിഞ്ച് സഖ്യം 90 റണ്‍സ് നേടി. ഫിഞ്ച് 29 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലിയ്ക്ക് 13 ബോളില്‍ നിന്ന് 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ശിവം ദുബെ 8 ബോളില്‍ 7 റണ്‍സ് നേടി അവസാന ബോളില്‍ റണ്ണൗട്ടായി.

Image

ഹൈദരാബാദിനായി വിജയ് ശങ്കര്‍, ടി നടരാജന്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. കാലിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. കാലിലിന് പരിക്കേറ്റ മാര്‍ഷ് ഓവര്‍ പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്.

Image

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ജോഷ് ഫിലിപ്പെ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, ഡെയ്ല്‍ സ്റ്റെയ്ന്‍, യുസ്വേന്ദ്ര ചഹല്‍.

Read more

സണ്‍റൈസേഴ്സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, മിച്ചെല്‍ മാര്‍ഷ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.