ഐ.പി.എല്‍ 2020; ടോസ് ഭാഗ്യം സണ്‍റൈസേഴ്‌സിന്, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ കളിക്കും

ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിംഗിനയച്ചു. വിരാട് കോഹ്ലി ബാംഗ്ലൂരിനെ നയിക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്കാണ് ഡല്‍ഹിയുടെ കടിഞ്ഞാണ്‍. കെയ്ന്‍ വില്യംസണ്‍ സണ്‍റൈസേഴ്‌സ് നിരയില്‍ ആദ്യ മത്സരത്തിനില്ല. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ കളിക്കും.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്സ്, ജോഷ് ഫിലിപ്പെ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവദീപ് സെയ്നി, ഡെയ്ല്‍ സ്റ്റെയ്ന്‍, യുസ്വേന്ദ്ര ചഹല്‍.

Image

സണ്‍റൈസേഴ്സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, മിച്ചെല്‍ മാര്‍ഷ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.

Image

കന്നികിരീടമാണ് ഇത്തവണയും കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. രണ്ടാം കിരീടം നോട്ടമിട്ടാണ് ഹൈദരാബാദിന്റെ ഇറക്കം. ഇതുവരെ 15 തവണ ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 8 തവണയും ജയം ഹൈദരാബാദിനായിരുന്നു. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞപ്പോള്‍ 6 മത്സരത്തില്‍ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.