ഐ.പി.എല്‍ വേദിയില്‍ നിന്നുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ പാക് താരങ്ങള്‍; നൈസായി ‘മറച്ച്’ ഗാംഗുലി

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യുഎഇ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ഒപ്പം ഐ.പി.എല്‍ വേദിയില്‍ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു. ഗാംഗുലി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലെ ഒരു ‘മറച്ചുവെയ്ക്കലാണ്’ ചിത്രത്തെ സംസാരത്തിന് വിഷയമാക്കിയിരിക്കുന്നത്.

ഐ.പി.എല്ലിനു വേദിയാകുന്ന മൂന്നു മൈതാനങ്ങളില്‍ ഒന്നായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ഗാംഗുലിയും സംഘവും ഗ്രൗണ്ടില്‍ ചിത്രത്തിന് പോസ് ചെയ്യുമ്പോള്‍, പിന്നിലായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങള്‍ തിരിച്ചറിയാത്ത വിധം മങ്ങല്‍ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്.

View this post on Instagram

Famous Sharjah stadium all set to host IPL 2020

A post shared by SOURAV GANGULY (@souravganguly) on

13ാം സീസണ്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ യു.എ.ഇ പൂര്‍ണസജ്ജമായിരിക്കുകയാണ്. സ്‌റ്റേഡിയം പൂര്‍ണമായും സന്ദര്‍ശിച്ച ഗാംഗുലിയും സംഘവും ഒരുക്കത്തില്‍ മതിപ്പ് പ്രകടിപ്പിച്ചു. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബി.സി.സി.ഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ എന്നിവരും ഗാംഗുലിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

IPL 2020: BCCI boss Sourav Ganguly visits Sharjah Cricket Stadium, lauds new-look venue - Sports News

ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഠിന പരിശീലനത്തിലാണ് താരങ്ങള്‍. 19- നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.