'സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നില്ല'; തുറന്നു സമ്മതിച്ച് ഷെയ്ന്‍ ബോണ്ട്

സണ്‍റൈസേഴ്സ് ഹൈദരാബാദിനോടേറ്റ 10 വിക്കറ്റ് തോല്‍വി കാര്യമാക്കുന്നിന്നില്ലെന്ന് മുംബൈ ഇന്ത്യന്‍സ് ബോളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. ഹൈദരബാദിനെതിരെയുള്ള മത്സരം ടൂര്‍ണമെന്റില്‍ തങ്ങള്‍ക്ക് അത് പ്രധാനപ്പെട്ടതല്ലായിരുന്നെന്നും അതിനാലാണ് ജസ്പ്രീത് ഭുംറയ്ക്കും ട്രെന്‍ഡ് ബോള്‍ട്ടിനും വിശ്രമം അനുവദിച്ചതെന്നും ബോണ്ട് പറഞ്ഞു.

“സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നില്ല. പക്ഷേ ആ മത്സരം ടൂര്‍ണമെന്റില്‍ ഞങ്ങളുടെ മുന്നോട്ടുപോക്കിന് ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ടീമിന് വളരെ കടുപ്പമേറിയ ഷെഡ്യൂളാണ് കഴിഞ്ഞത്. തുടര്‍ച്ചയായി മത്സരങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ യാത്രകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബോള്‍ട്ടിനും ഭുംറയ്ക്കും വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത്. അവര്‍ നന്നായി തന്നെ ആ സമയം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങളുടെ ബോളിംഗ് നിര ശക്തമായി തിരിച്ചെത്തും.”

When bowling coach Shane Bond turned cricket reporter

“എല്ലാവരും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഞങ്ങളുടെ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങളും അതിന് തന്നെയാണ് തയ്യാറെടുക്കുന്നത്. പ്ലേഓഫ് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജസ്പ്രീത് ഭുംറയ്ക്കും ട്രെന്‍ഡ് ബൂള്‍ട്ടിനും വിശ്രമം അനുവദിച്ചത് അതുകൊണ്ടാണ്. വളരെ പ്രധാനപ്പെട്ട മത്സരത്തിന് മുമ്പ് അത്തരമൊരു വിശ്രമം അത്യാവശ്യമാണ്.” ബോള്‍ട്ട് പറഞ്ഞു.

MI vs SRH Preview: Mumbai Indians stand between Sunrisers and play-off spot | Sports News,The Indian Express

ആദ്യ ക്വാളിഫെയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിയിയെ ഇന്ന് നേരിടും. ഇന്ത്യന്‍ സമയം വൈികിട്ട് 7.30 ന് ദുബായിലാണ് മത്സരം. ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീമിന് ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2-ാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ ഫൈനലിലെത്താം.