ഫോറടിച്ച് തുടങ്ങി രോഹിത്; ആദ്യ വിക്കറ്റ് പിയൂഷ് ചൗളയ്ക്ക്

Advertisement

ഐ.പി.എല്‍ 13ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എടുത്തിട്ടുണ്ട്. നായകന്‍ രോഹിത്ത് ശര്‍മ്മയുടെയും (12) ഡികോക്കിന്റെയും (33) വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. രോഹിത്തിനെ പിയൂഷ് ചൗള മടക്കിയപ്പോള്‍ സാം കറെന്‍ രണ്ടാം വിക്കറ്റ് വീഴ്ത്തി. സൂര്യകുമാര്‍ യാദവും(15) സൗരഭ് തിവാരിയുമാണ് (21) ക്രീസില്‍

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരെ പുറത്തിരുത്തിയാണ് ചെന്നൈ ഇറങ്ങിയത്. ബ്രാവോയ്ക്കു പകരം സാം കറെനാണ് ടീമില്‍. താഹിറിന്റെ അഭാവത്തില്‍ സ്പിന്‍ ബൗളിംഗിനു ചുക്കാന്‍ പിടിക്കുന്നത് പിയൂഷ് ചൗളയാണ്.

Image

ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പിയൂഷ് ചൗള, ലുങ്കി എന്‍ഗിഡി.

Image

മുംബൈ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കീറന്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബൗള്‍ട്ട്, ജസ്പ്രീത് ബുമ്ര