ഐ.പി.എല്‍ 2020; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം

രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം. 8 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. 30 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 17 റണ്‍സുമായി നിതീഷ് റാണയുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സുനില്‍ നരെയ്‌നിന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ഉനദ്ഘട്ടിനാണ് വിക്കറ്റ്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം തുടരാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍, റോയല്‍സിന്റെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് സീസണിലെ രണ്ടാം ജയം നേടാനാണ് കൊല്‍ക്കത്തയുടെ ശ്രമം. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇരുടീമും ഇറങ്ങിയിരിക്കുന്നത്.

Image

കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 21 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 വീതം ജയം ഇരുടീമും നേടി. ഒരു മത്സരം ഉപേക്ഷിച്ചു. 2014-ല്‍ യു.എ.ഇയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനായിരുന്നു ജയം.

Image
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, ദിനേശ് കാര്‍ത്തിക്ക്, നിതീഷ് റാണ, ഒയിന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, കംലേഷ് നാഗര്‍കോട്ടി, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Image
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ശ്രേയസ് ഗോപാല്‍, ടോം കറന്‍, ജോഫ്ര ആര്‍ച്ചര്‍, അങ്കിത് രാജ്പുത്, ജയ്‌ദേവ് ഉനദ്ഘട്ട്