റബാഡ അതിവേഗം ബഹുദൂരം; നരെയ്‌നെയും മലിംഗയെയും പിന്നിലാക്കി

Advertisement

ഐ.പി.എല്ലില്‍ അതിവേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലസിയെ പുറത്താക്കിയാണ് റബാഡ ഈ നേട്ടത്തിലെത്തിയത്.

വെറും 27 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 32 മത്സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്നെയാണ് റബാഡ ഈ റോക്കോഡില്‍ പിന്നിലാക്കിയത്. നരെയ്നിനെക്കാളും അഞ്ചുമത്സരങ്ങള്‍ കുറച്ചു കളിച്ചാണ് റബാഡ ഈ നേട്ടം കൈവരിച്ചത്.

IPL 2020 | Jasprit Bumrah, Kagiso Rabada and other bowlers who could take  the Purple Cap this year50 വിക്കറ്റുകള്‍ വീഴ്ത്താല്‍ 616 പന്തുകളാണ് റബാഡയ്ക്ക് എറിയേണ്ടി വന്നത്. ഇക്കാര്യത്തില്‍ മുംബൈയുടെ ശ്രീലങ്കന്‍ താരം ലസിത് മലിംഗയെയാണ് റബാഡ പിന്നിലാക്കിയത്. 749 പന്തുകള്‍ എറിഞ്ഞാണ് മലിംഗ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സുനില്‍ നരെയ്ന്‍ (760), ഇമ്രാന്‍ താഹിര്‍ (766), മോഹിത് ശര്‍മ (797) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

Imageസീസണില്‍ മികച്ച ഫോമിലാണ് റബാഡയുള്ളത്. 9 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് റബാഡ ഈ സീസണില്‍ നേടിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ പര്‍പ്പിള്‍ ക്യാപ്പും ഇപ്പോള്‍ റബാഡയുടെ തലയിലാണ്.