ഈ തോല്‍വി കാര്യമാക്കുന്നില്ല, ഇനിയും ഞങ്ങള്‍ക്ക് മൂന്ന് മത്സരമുണ്ട്: കീറോണ്‍ പൊള്ളാര്‍ഡ്

രാജസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വി കാര്യമാക്കുന്നില്ലെന്ന് മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ്. എട്ട് വിക്കറ്റിന് തോറ്റ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ നായകത്വത്തിന് കീഴിലായിരുന്നു രാജസ്ഥാനെതിരെ മുംബൈ ഇറങ്ങിയത്. ഇനിയും തങ്ങള്‍ക്ക് മൂന്ന് മത്സരമുണ്ടെന്നു പറഞ്ഞ പൊള്ളാര്‍ഡ് തങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

“ഈ തോല്‍വി ഞങ്ങളെ വളരെയധികം പ്രയാസപ്പെടുത്തുന്നില്ല. കാരണം ഇനിയും മൂന്ന് മത്സരം ഞങ്ങള്‍ക്ക് അവശേഷിക്കുന്നുണ്ട്. മികച്ച ക്രിക്കറ്റുമായി ഞങ്ങള്‍ തിരിച്ചുവരും. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി ശ്രമിച്ചു. എന്നാല്‍ ഈ ദിവസം ഫലം കണ്ടില്ല.”

IPL 2020 RR vs MI Mumbai captain Kieron Pollard said, "I think (Stokes and Sanju) batted well." - एकतरफा हार के बाद कप्तान पोलार्ड ने बताया, कहां हुई टीम से चूक -

“ടീമിന്റെ പട്ടികയിലെ സ്ഥാനമല്ല വിജയമാണ് നോക്കാറ്. എന്നിരുന്നാലും ഇത്രയും മികച്ച സ്‌കോര്‍ നേടിയിട്ട് തോല്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഹാര്‍ദിക് പാണ്ഡ്യ മത്സരത്തില്‍ ഞങ്ങള്‍ക്ക് ആധിപത്യം നേടിത്തന്നതാണ് എന്നാല്‍ സ്റ്റോക്സും സഞ്ജുവും മനോഹരമായി കളിച്ചു. എതിരാളികളുടെ പ്രകടനം മികച്ചതായിരുന്നു” പൊള്ളാര്‍ഡ് പറഞ്ഞു.

IPL 2020: 10 Hilarious memes from RR vs MI game

മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ഐ.പി.എല്ലില്‍ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ച സ്റ്റോക്‌സ്, 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ 31 പന്തില്‍ 54 റണ്‍സെടുത്ത് സ്റ്റോക്‌സിനൊപ്പം വിജയത്തില്‍ പങ്കാളിയായി.