ടി20യില്‍ ഇതുപോലെയൊരു സ്‌കോര്‍ ബോര്‍ഡ് മുമ്പ് കണ്ടിട്ടില്ല: ഷെയ്ന്‍ ബോണ്ട്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി 10 വിക്കറ്റിന്റെ വിജയം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് മുംബൈ ഇന്ത്യന്‍സ്. വെള്ളിയാഴ്ച ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ സാം കറന്റെ പ്രകടനം ഒഴിച്ചാല്‍ എല്ലാം മുംബൈയ്ക്ക് അനുകൂലമായിരുന്നു. ഗംഭീര പ്രകടനമെന്നാണ് മുംബൈയുടെ ബൗളിംഗിനെ ഷെയന്‍ ബോണ്ട് വിശേഷിപ്പിച്ചത്.

“ട്രെന്റ്- ബുംറ കോമ്പിനേഷന്റേത് ഗംഭീര പ്രകടനമായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ബൗളിങ് പ്രകടനമായിരുന്നു ഇത്. പ്രത്യേകിച്ചും ആദ്യത്തെ നാലോവര്‍ അവിശ്വസനീയമായിരുന്നു. മൂന്നോവറില്‍ അഞ്ചു റണ്‍സിന് നാലു വിക്കറ്റെന്നത് അവിശ്വസനീയമാണ്. ഇങ്ങനെയൊരു സ്‌കോര്‍ബോര്‍ഡ് ടി20 ക്രിക്കറ്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. കുറഞ്ഞ സമയം കൊണ്ടു തന്നെ ഞങ്ങള്‍ മേല്‍ക്കൈ നേടി. രണ്ടു ലോകോത്തര ഓപ്പണിങ് ബൗളര്‍മാരെ ടീമിനു ലഭിച്ചത് ഭാഗ്യമായി കാണുന്നു” മുംബൈയുടെ ബൗളിംഗ് കോച്ചായ ബോണ്ട് പറഞ്ഞു.

Shane Bond: We have to put pressure on KL Rahul and Mayank early - Mumbai  Indians

ഡികോക്ക്- ഇഷാന്‍ കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നെന്നും ഇഷാന്‍ കിഷന്‍രെ മിന്നും പ്രകടനാണ് ജയം അനായാസമാക്കിയതെന്നും ബോണ്ട് പറഞ്ഞു. “ഇഷാന്റേത് അവിസ്മരണീയ പ്രകടനമായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി പരിശീലനത്തില്‍ വളരെ നന്നായി ഇഷാന്‍ ഷോട്ടുകള്‍ പായിച്ചിരുന്നു” ബോണ്ട് പറഞ്ഞു.

IPL 2020 Points Table Latest Update CSK vs MI, Match 41: Mumbai Indians  Beat Chennai Super Kings to Reclaim Top Spot; Bumrah Grabs 2nd Position in  Purple Cap Charts | IPL 2020

30 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ പതറിയ ചെന്നൈയെ അര്‍ദ്ധസെഞ്ച്വറി തികച്ച സാം കറന്റെ (47 പന്തില്‍ 52) രക്ഷാപ്രവര്‍ത്തനമാണ് 100 കടത്തിയത്. ചെന്നൈ മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 13ാം ഓവറിന്റെ രണ്ടാം പന്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷാന്‍ ( 37 പന്തില്‍ 68), ക്വിന്റന്‍ ഡി കോക്ക് (46 പന്തില്‍ 37) എന്നിവര്‍ പുറത്താകാതെ നിന്നു.