റസലിന് എതിരെ ബോള്‍ ചെയ്യാന്‍ ഭയം; തുറന്നു പറഞ്ഞ് ഇന്ത്യന്‍ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുപ്രധാന ശക്തിയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍. വെടിക്കെട്ടിംഗ് ബാറ്റിംഗ് പ്രകടനം കൊണ്ട് ഐ.പി.എല്‍ പ്രേമികളുടെ കണ്ണിലുണ്ണിയാണ് താരം. ബൗളറെ യാതൊരുവിധ ദാക്ഷണ്യവും കൂടാതെ കൈകാര്യം ചെയ്യുന്ന റസലിനെതിരെ ബോള്‍ ചെയ്യാന്‍ ഭയമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം കുല്‍ദീപ് യാദവ്. നൈറ്റ് റൈഡേഴ്സി റസലിന്റെ സഹതാരമാണ് കുല്‍ദീപ്.

“സത്യസന്ധമായി പറഞ്ഞാല്‍ നെറ്റ് സെഷനില്‍ റസലിനെതിരേ ബൗള്‍ ചെയ്യാന്‍ ഇഷ്ടമല്ല. കാരണം അദ്ദേഹത്തിന്റെ വമ്പന്‍ ഷോട്ടുകള്‍ ഭയപ്പെടുത്തും. അദ്ദേഹത്തിന് ടൈമിംഗ് മിസ്സായാല്‍ ചിലപ്പോള്‍ അത് ഒരുപക്ഷെ നമ്മള്‍ക്കു നേരെയായിരിക്കും വരിക. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അത് ഒരുപാട് അനുഭവസമ്പത്ത് നല്‍കും. ഡെത്ത് ഓവറില്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്നും വമ്പനടിക്കാരനായ ബാറ്റ്സ്മാനെതിരേ എങ്ങനെ കൈകാര്യം ചെയ്യണമെന്നും റസലിലൂടെ മനസിലാക്കാന്‍ കഴിയും.”

When I came to IPL 2019, I didn

കഴിഞ്ഞ ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന റസല്‍ 14 മത്സരങ്ങളില്‍നിന്ന് 510 റണ്‍സാണു നേടിയത്. പലഘട്ടങ്ങളിലും ടീമിന് കരുത്തായത് റസലിന്റെ പ്രകടനങ്ങളായിരുന്നു. ദിനേഷ് കാര്‍ത്തിക്ക്, മോര്‍ഗന്‍, റസല്‍, നിതിഷ് റാണ, ശുഭ്മാന്‍ ഗില്‍, ടോം ബാന്റന്‍ തുടങ്ങിയ ശക്തമായനിരയാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് കരുത്ത്.

Read more

IPL 2019: KKRദിനേഷ് കാര്‍ത്തിക് നായകനായ നൈറ്റ് റൈഡേഴ്സ് മൂന്നാം ഐ.പി.എല്‍ കിരീടം തേടിയാണ് ഇറങ്ങുന്നത്. ഈ മാസം 23- ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30- ന് അബുദാബിയിലാണ് മത്സരം.