‘സൂപ്പര്‍ ഓവര്‍ വന്നപ്പാള്‍ ദേഷ്യമാണ് തോന്നിയത് ‘; ഷമിയാണ് താരമെന്ന് ബോസ്

ഏറെ സംഭവബഹുലമായിരുന്നു ഇന്നലത്തെ ഐ.പി.എല്‍ മത്സരങ്ങള്‍. രണ്ട് മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമായപ്പോള്‍ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ ആവശ്യമായി വന്നു. ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തിനാണ് മുംബൈ- പഞ്ചാബ് പോരാട്ടത്തിലൂടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോള്‍ തനിക്ക് സത്യത്തില്‍ ദേഷ്യമാണ് വന്നതെന്ന് ക്രിസ് ഗെയ്ല്‍ പറയുന്നു.

‘നേരത്തെ ജയിക്കാവുന്ന മത്സരമായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ എനിക്ക് യാതൊരു സമ്മര്‍ദ്ദമോ, ചാഞ്ചാട്ടമോ ഇല്ലായിരുന്നു. മനസില്‍ ആകെ ദേഷ്യമായിരുന്നു. വളരെ വിഷമത്തിലും നിരാശയിലുമായിരുന്നു ഞാന്‍. ഈ സ്ഥിതിയില്‍ ടീമെത്തിയല്ലോ എന്നാലോചിച്ചായിരുന്നു വിഷമം. പക്ഷേ ഇത് ക്രിക്കറ്റാണ്. ഇത്തരം കാര്യങ്ങളൊക്കെ അതില്‍ നടക്കുന്നതാണ്’ മത്സരശേഷം ഗെയ്ല്‍ പറഞ്ഞു.

IPL MI vs KXIP Super-over - #UniverseBoss Trends on Twitter After Chris Gayle Becomes First Batsman to Hit a Six in Super-over This Year

കളിയിലെ താരം മുഹമ്മദ് ഷമിയാണെന്നും ഗെയ്ല്‍ പറഞ്ഞു. ‘കളിയിലെ താരം മുഹമ്മദ് ഷമി തന്നെയാണ്. രോഹിത്തിനും ഡികോക്കിനുമെതിരെ ആറ് റണ്‍സ് എറിഞ്ഞ് പിടിക്കുക എന്നത് ഗംഭീരമായ കാര്യമാണ്. കിടിലന്‍ ബൗളിംഗായിരുന്നു ഷമി കാഴ്ച്ചവെച്ചത്. ഞാന്‍ ഷമിയുടെ പന്ത് നെറ്റ്സില്‍ കളിച്ചതാണ്. എനിക്കറിയാം ആ യോര്‍ക്കറുകള്‍ ഗംഭീരമായി തന്നെ എറിയാന്‍ ഷമിക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൃത്യമായി തന്നെ ഷമി ഉപയോഗിച്ചു’ ഗെയ്ല്‍ പറഞ്ഞു.

Mohammad Shami wanted to bowl six yorkers in Super Over: KL Rahul | Sports News,The Indian Expressആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ ആറു റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് അഞ്ചു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയ്ക്കായി ഭുംറ എറിഞ്ഞപ്പോള്‍ ഷമിയാണ് മുംബൈയെ വിജയറണ്‍ തൊടിയിക്കാതെ പിടിച്ചു കെട്ടിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയിലു മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടക്കുകയായിരുന്നു.