കിരീടം നേടണമെങ്കില്‍ ഇങ്ങനെ ചെയ്യൂ; കോഹ്‌ലിക്ക് ഉപദേശവുമായി ഗംഭീര്‍

ഐ.പി.എല്ലില്‍ ഇതുവരെ കിരീടം ചൂടാനായില്ലെങ്കിലും ഏറെ ആരാധകരുള്ള ടീമാണ് വിരാട് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 2008-ലെ പ്രഥമ സീസണ്‍ മുതല്‍ തന്നെ കോഹ്‌ലി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ്. എന്നിരുന്നാലും ഒരുതവണ പോലും ചാമ്പ്യന്‍മാരായില്ല എന്നത് കോഹ്‌ലിക്കും ടീമിനും ഏറെ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ കിരീടം ചൂടാന്‍ കോഹ്‌ലിക്ക് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി താരതമ്യം ചെയ്താണ് ഗംഭീര്‍ ബാംഗ്ലൂരിനെ വിലയിരുത്തുന്നത്. ടീമിനോടുള്ള ധോണിയുടെയും കോഹ്‌ലിയും രണ്ട് വ്യത്യസ്ത സമീപനങ്ങളെ കുറിച്ചാണ് ഗംഭീര്‍ പറയുന്നത്. “ധോണി ഏഴു കളികളിലൊക്കെ സ്ഥിരമായി ഒരേ താരങ്ങളെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ കോഹ്‌ലി ഓരോ മത്സരത്തിലും വ്യത്യസ്ത ടീമിനെ ഇറക്കുന്നു. ഇത് കളിക്കാര്‍ തമ്മിലുള്ള മാനസിക ഐക്യമാണ് നഷ്ടപ്പെടുന്നത്. കിരീടം നേടണമെങ്കില്‍ കോഹ്‌ലി സന്തുലിതമായ ടീമിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്” ഗംഭീര്‍ പറഞ്ഞു.

CSK vs RCB: When And Where To Watch Live Telecast, Live Streaming | Cricket News
മൂന്ന് തവണ ഫൈനല്‍ എത്തിയിട്ടും ബാംഗ്ലൂരിന് തോല്‍ക്കാനായിരുന്നു വിധി. 2009-ല്‍ ഡക്കാണ്‍ ചാര്‍ജേഴ്സിനോടായിരുന്നു ആദ്യ തോല്‍വി. 2011-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ അടിയറവ് പറഞ്ഞു. 2016-ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും എന്നത്തെയും പോലെ തന്നെ താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്.

Virat Kohli

Read more

ഈ മാസം 19- നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 21ാം തിയതി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം.