'മോര്‍ഗനെ പോലെ ഒരു ക്യാപ്റ്റനെ ലഭിച്ചത് മഹത്തായ കാര്യം'; കൊല്‍ക്കത്തയുടെ വിജയശില്‍പി ഫെര്‍ഗൂസന്‍

ഹൈദരാബാദിനെതിരെ സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്റെ തീപ്പന്തുകളാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വിജയം നേടിക്കൊടുത്തത്. മത്സരത്തില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റടക്കം അഞ്ച് വിക്കറ്റാണ് ഫെര്‍ഗൂസന്‍ 17 റണ്‍മാത്രം വഴങ്ങി പിഴുതത്. മോര്‍ഗനെ പോലെ ശാന്തനായ ഒരു ക്യാപ്റ്റനെ ലഭിച്ചത് വലിയ കാര്യമാണെന്ന് ഫെര്‍ഗൂസന്‍ മത്സരശേഷം പറഞ്ഞു.

“സൂപ്പര്‍ ഓവറിലടക്കം കളിയിലുടനീളം കൃത്യമായ പ്ലാനിംഗോടെയാണ് ഞാന്‍ ബൗള്‍ ചെയ്തത്. സൂപ്പര്‍ ഓവറിന്റെ തുടക്കത്തില്‍ തന്നെ വാര്‍ണറെ പുറത്താക്കാനായതാണ് കളിയിലെ ഫേവറൈറ്റ് വിക്കറ്റ്. വളരെ ശാന്തപ്രകൃതമുള്ള മോര്‍ഗനെ പോലൊരു ക്യാപ്റ്റനെ ലഭിച്ചത് മഹത്തായ കാര്യമാണ്. കടുപ്പമേറിയ വിക്കറ്റില്‍ വളരെ മികച്ച വിജയമായിരുന്നു ഇത്. ബാറ്റ്സ്മാന്‍മാരുടെ ശ്രമത്തിനു ശേഷം എന്റെ ഭാഗത്തു നിന്നും നിര്‍ണായക സംഭാവന വിജയത്തിലേക്കു നല്‍കാനായത് മഹത്തായ അനുഭവമാണ്” ഫെര്‍ഗൂസന്‍ പറഞ്ഞു.

Image

മത്സരത്തുലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഫെര്‍ഗൂസനെ ക്യാപ്റ്റന്‍ മോര്‍ഗന്‍ അഭിനന്ദിച്ചു. രണ്ടു ഘട്ടങ്ങളിലും ബൗള്‍ ചെയ്യാനെത്തി തകര്‍പ്പന്‍ പ്രകടനം നടത്തുകയെന്നത് അവിസ്മരണീയമാണെന്ന് മോര്‍ഗന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ വിജയദാഹം ടീമില്‍ അത്ര പ്രകടനമായിരുന്നില്ലെന്നും എന്നാല്‍ ഹൈദരാബാദിനെതിരേ നല്ല പോരാട്ടവീര്യമാണ് ടീം കാഴ്ചവെച്ചതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

IPL 2020: Andre Russell was injured but he showed lot of character to get us to Super Over, says Eoin Morgan - Sports Newsഅബുദാബിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. 164 റണ്‍സ് വിജയലക്ഷ്യം കണ്ടിറങ്ങിയ ഹൈദരാബാദിന്റെയും പോരാട്ടം 163 ല്‍ അവസാനിച്ചു. ഇതോടെയാണ് വിജയികളെ കണ്ടെത്താന്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദാണ്. എന്നാല്‍ ഫെര്‍ഗൂസന്റെ മാരക ബോളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഹൈദരാബാദിന് ആയില്ല. സൂപ്പര്‍ ഓവറിലെ ആദ്യ ബോളില്‍ തന്നെ വാര്‍ണറെ മടക്കിയ ഫെര്‍ഗൂസന്‍ രണ്ട് റണ്‍സ് വഴങ്ങി മൂന്നാമത്തെ ബോളില്‍ രണ്ടാമത്തെ വിക്കറ്റും പിഴുതു. സണ്‍റൈസേഴ്‌സ് മൂന്ന് റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത അനായാസം മറികടന്നു.