പിഴച്ചത് തന്‍റെ തീരുമാനം, ഇനിയുള്ള മത്സരങ്ങളില്‍ അവരുണ്ടാകും; പരാജയത്തില്‍ സ്വയം പഴിച്ച് മോര്‍ഗന്‍

കൊല്‍ക്കത്തയ്ക്ക് പുത്തനുണര്‍വ് ഉണ്ടാവാനായിരുന്നു ദിനേഷ് കാര്‍ത്തികിനെ മാറ്റി ക്യാപ്റ്റനായി ഇയാന്‍ മോര്‍ഗനെ നിയോഗിച്ചത്. എന്നിട്ടും കൊല്‍ക്കത്തയുടെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ നാണംകെട്ട തോല്‍വി വഴങ്ങുകയും ചെയ്തു. ഇപ്പോഴിതാ ബാംഗ്ലൂരിനോടേറ്റ വമ്പന്‍ തോല്‍വിയുടെ കാരണമെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മോര്‍ഗന്‍.

“ടോസ് നേടിയിട്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായി പോയി. തുടക്കത്തിലെ തന്നെ നാല് വിക്കറ്റ് നഷ്ടമാവുക, ഒരിക്കലും ഇത്തരമൊരു തുടക്കമല്ല പ്രതീക്ഷിച്ചത്. ബാംഗ്ലൂര്‍ സാഹചര്യത്തിന് അനുസരിച്ച് മനോഹരമായി പന്തെറിഞ്ഞു. ആദ്യം ഞങ്ങള്‍ പന്തെറിയണമായിരുന്നു. എല്ലാത്തവണയും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറ്.”

IPL 2020: Eoin Morgan remarks about Andre Russell and Sunil Narine’s fitness after KKR’s defeat against RCB

“വരും മത്സരങ്ങളില്‍ നരെയ്നും റസലും ടീമില്‍ മടങ്ങിയെത്തും. വെസ്റ്റ് ഇന്‍ഡീസുകാരായ ഈ ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരിക്കും. അവര്‍ എത്രയും പെട്ടെന്ന് തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ” മോര്‍ഗന്‍ പറഞ്ഞു.

IPL 2020: This is what KKR skipper Eoin Morgan said about Sunil Narine, Andre Russell after loss against RCB | Cricket News | Zee News

Read more

നിലവില്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് ഇന്നലെ ബാംഗ്ലൂരിനോടേറ്റ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, സണ്‍റൈസേഴ്‌സ് ടീമുകള്‍ അവസാന നാലില്‍ എത്താന്‍ ശക്തമായ പോരാട്ടം പുറത്തെടുക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക ജയിച്ചേ തീരൂ. ഡല്‍ഹി, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്തയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍. ശനിയാഴ്ച ഡല്‍ഹിക്കെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.