ഐ.പി.എല്‍ 2020; ടോസ് വിജയം സൂപ്പര്‍ കിംഗ്‌സിന്

ഐ.പി.എല്‍ 13ാം സീസണിന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിനയച്ചു.

ഐ.പി.എല്ലിലെ കൊമ്പന്മാര്‍ തന്നെ ആദ്യകളിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുന്‍തൂക്കം രോഹിത്ത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് തന്നെയാണ്. നാല് തവണ ഐ.പി.എല്‍ കിരീടം ചൂടിയ മുംബൈയ്ക്ക് ചെന്നൈയ്ക്കെതിരെ മികച്ച റെക്കോഡാണ് ഉള്ളത്. ഐ.പി.എല്ലില്‍ 28 തവണ ചെന്നൈയും മുംബൈയു മുഖാമുഖം വന്നപ്പോള്‍ 17 മത്സരത്തിലും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.

2010 മുതല്‍ നാലു തവണയാണ് ഇരുടീമുകളും ഐ.പി.എല്‍ ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ഇവയില്‍ മൂന്നു തവണയും ജയം മുംബൈയ്ക്കായിരുന്നു. കഴിഞ്ഞ സീസണില്‍ 4 തവണ ഏറ്റുമുട്ടിയപ്പോഴും നാലിലും ചെന്നൈ തോറ്റു. അതോടൊപ്പം അബുദാബിയിലെ പിച്ചില്‍ മുംബൈ ഇന്ത്യന്‍സിനാണ് പരിചയം കൂടുതല്‍. കാരണം മുംബൈ ക്യാമ്പ് പരിശീലനം നടത്തിയിരിക്കുന്നത് മുഴുവന്‍ അബുദാബി സ്റ്റേഡിയത്തിലാണ്.

Image

മത്സരം സ്പിന്നര്‍മാരാല്‍ ഗതി തിരിക്കപ്പെട്ടേക്കാം എന്നത് ചെന്നൈയ്ക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. ഇമ്രാന്‍ താഹിര്‍, മിച്ചല്‍ സാന്റ്നര്‍, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ, പിയൂഷ് ചൗള തുടങ്ങിയ മികച്ച സ്പിന്നര്‍മാരാണു ചെന്നൈയ്ക്കുള്ളത്. മറുവശത്ത് രാഹുല്‍ ചഹലായിരിക്കും മുംബൈയുടെ തുറുപ്പ്ചീട്ട്. ജസ്പ്രീത് ഭുംറയും ട്രെന്റ് ബോള്‍ട്ടും ജയിംസ് പാറ്റിന്‍സണും നേഥന്‍ കൂള്‍ട്ടര്‍നൈലും അടങ്ങുന്ന പേസ് അറ്റാക്ക് മുംബൈയെ പേസില്‍ ചെന്നൈയ്ക്കാള്‍ മുന്നില്‍ നിര്‍ത്തുന്നു.

Read more

Image
അബുദാബി സ്റ്റേഡിയത്തില്‍ വലിയ സ്‌കോറുകള്‍ പൊതുവേ പിറക്കാറില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 140 റണ്‍സില്‍ താഴെയാണ് ആദ്യ ഇന്നിംഗ്സ് സ്‌കോറുകള്‍. ആയതിനാല്‍ ബൗളര്‍മാരുടെ കളിയ്ക്കായിരിക്കും അബുദാബി സാക്ഷ്യം വഹിക്കുക.