ഭുംറയോ, ബോള്‍ട്ടോ?; ഏറ്റവുമധികം കുഴക്കിയ ബൗളര്‍ ആരെന്നു വെളിപ്പെടുത്തി ഡികോക്ക്

ഐ.പി.എല്‍ 13ാം സീസണില്‍ കിരീടം സാദ്ധ്യതയില്‍ മുന്നിലുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ടീമിനായി ഓപ്പണര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡികോക്ക് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഡീകോക്ക് പിന്നീട് മികച്ച പ്രകടനങ്ങള്‍ ടീമിന് കരുത്താവുകയായിരുന്നു. ഇപ്പോഴിതാ നെറ്റ്സില്‍ പരിശീലനം നടത്തവെ തന്നെ ഏറ്റവുമധികം കുഴക്കിയ മുംബൈ ബൗളര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മുംബൈ ടീമിന്റ പേസ് ബൗളിംഗിനു ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യയുടെ ജസ്പ്രീത് ഭുംറയും ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടുമാണ്. ഇവരില്‍ ആരെ നേരിടാനാണ് നെറ്റ്സില്‍ ഏറ്റവുമധികം ബുദ്ധിമുട്ടെന്നും ചോദിച്ചപ്പോള്‍ ഭുംറയാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയത് എന്നായിരുന്നു ഡികോക്കിന്റെ മറുപടി. സ്പിന്നര്‍മാരില്‍ ക്രുണാല്‍ പാണ്ഡ്യയേക്കാള്‍ ബുദ്ധിമുട്ട് രാഹുല്‍ ചഹറിനെ നേരിടാനാണെന്നും ഡികോക്ക് വെളിപ്പെടുത്തി.

Respect for Jasprit Bumrah has gone up

സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് നാലു ഫിഫ്റ്റികളുടെ അകമ്പടിയോടെ ഡികോക്ക് 322 റണ്‍സ് നേടിയിട്ടുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ 44 പന്തില്‍ 78 റണ്‍സാണ് മികച്ച പ്രകടനം. 2019 ലെ സീസണില്‍ 16 കളികളില്‍ നിന്ന് 593 റണ്‍സാണ് ഡികോക്ക് മുംബൈയ്ക്കായി നേടിയത്.

IPL in UAE: Trent Boult pumps up the volume at the nets | Ipl – Gulf News

9 കളികളില്‍ നിന്ന് 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് മുംബൈ. ആറ് മത്സരങ്ങള്‍ ജയിച്ചയവര്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. നാലെ ചെന്നൈയ്‌ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ഷാര്‍ജയിലാണ് മത്സരം.