ചെന്നൈ മുംബൈയെ തോല്‍പ്പിക്കും; ബ്രെറ്റ് ലീയുടെ പ്രവചനം

ഐ.പി.എല്‍ 13ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ആരാധകരുടെ പിന്തുണ കൊണ്ടും താരസമ്പന്നത കൊണ്ടും തുല്യശക്തികളായ ഇരുടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാണ് വിജയമെന്ന പ്രവചിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ മത്സരം ചെന്നൈ ജയിക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ

യു.എ.ഇയിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മികവു കാട്ടാനാവുമെന്നതാണ് ഇതിന് കാരണമായി ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടുന്നത്. മുംബൈയേക്കാള്‍ മികച്ച സ്പിന്‍ കരുത്താണ് ചെന്നൈയ്ക്കുള്ളതെന്നും രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്നര്‍, ഇമ്രാന്‍ താഹിര്‍ എന്നീ ലോകോത്തര ബൗളര്‍മാര്‍ ടീമിന്റെ കരുത്താണെന്നും ലീ പറഞ്ഞു. ഇവര്‍ക്ക് പുറമേ കരണ്‍ ശര്‍മ, പിയൂഷ് ചൗള തുടങ്ങിയ സ്പിന്നര്‍മാരും ചെന്നൈയ്ക്കുണ്ട്.

IPL 2020: Arch-rivals Mumbai Indians and Chennai Super Kings to kick-start tournament on March 29

രാഹുല്‍ ചഹലായിരിക്കും സ്പിന്‍ നിരയില്‍ മുംബൈയുടെ തുറുപ്പ്ചീട്ട്. നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണയും മികച്ച ടീമുണ്ടെന്നും പൊള്ളാര്‍ഡ് മികച്ച ഫോമിലാണെന്നും രോഹിതിന്റെ മികവ് അറിയാവുന്നതാണല്ലോ എന്നും ലീ പറഞ്ഞു. എന്നിരുന്നാലും സ്പിന്‍ കരുത്ത് ചെന്നൈയെ വിജയിപ്പിക്കുമെന്നാണ് ലീ പറയുന്നത്.

Best way to bowl to Hardik Pandya, don
ജസ്പ്രീത് ഭുംറയും ട്രെന്റ് ബോള്‍ട്ടും ജയിംസ് പാറ്റിന്‍സണും നേഥന്‍ കൂള്‍ട്ടര്‍നൈലും അടങ്ങുന്ന പേസ് അറ്റാക്ക് മുംബൈയെ പേസില്‍ ചെന്നൈയ്ക്കാള്‍ മുന്നില്‍ നിര്‍ത്തും. അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് 7.30 നാണ് മത്സരം.