‘മങ്കാദിംഗിനോട് യോജിപ്പില്ല’; പകരം മറ്റൊരു കാര്യം ചെയ്യാമെന്ന് മുത്തയ്യ മുരളീധരന്‍

Advertisement

മങ്കാദിംഗിനോടു തനിക്കു യോജിപ്പില്ലെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട് ലറെ മങ്കാദ് ചെയ്ത് ഔട്ടാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും മങ്കാദിംഗ് വീണ്ടും ചര്‍ച്ചയാകുന്നത്.

‘മങ്കാദിംഗിനോട് എനിക്ക് യോജിപ്പില്ല. എന്നാല്‍, ഒരു ബൗളര്‍ക്ക് ബാറ്റ്സ്മാനെ പുറത്താക്കാന്‍ അന്യായമായ ആനുകൂല്യം ഇല്ലാത്തതു പോലെ തന്നെ ബാറ്റിംഗിനിടെ റണ്‍സെടുക്കാന്‍ ബാറ്റ്സ്മാനും അന്യായമായ ആനുകൂല്യം ലഭിക്കാന്‍ പാടില്ല. ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്ന് നോണ്‍ സ്ട്രൈക്കര്‍ റണ്ണെടുക്കുമ്പോള്‍ അത് അന്യായമായ ആനുകൂല്യമാണ് ഇയാള്‍ക്കും ടീമിനും നല്‍കുന്നത്.’

IPL 2019: Sunrisers Hyderabad Have A Balanced Spin Attack – Muttiah Muralitharan

‘ഇങ്ങനെ ചെയ്യുന്ന ബാറ്റ്സ്മാനെ ഔട്ട് വിളിക്കുന്നതിനു പകരം മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. നോണ്‍ സ്ട്രൈക്കറോ, ബൗളറോ അന്യായമായ ആനുകൂല്യമെടുത്തതായി അമ്പയര്‍ക്കു തോന്നുകയാണെങ്കില്‍ ആ ടീമിന് അഞ്ചു റണ്‍സ് പെനാല്‍റ്റി ചുമതത്താം’ മുരളീധരന്‍ പറഞ്ഞു.

File image of Muttiah Muralitharan.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ബൗളിംഗ് കോച്ചാണ് മുത്തയ്യ മുരളീധരന്‍. ഈ മാസം 21-ന് റോയല്‍ ചലഞ്ചേഴ്‌സുമായാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യമത്സരം. സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. മുംബൈയും ചെന്നൈയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.