ക്യാപ്റ്റനെയാണോ സ്ലെഡ്ജ് ചെയ്യുന്നത്, ഭുംറയ്ക്ക് കോഹ്ലിയുടെ 'ശാസന'

ഐപിഎല്‍ ആവേശത്തിലലിയാന്‍ തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര അവസാനിച്ചാല്‍ ഇന്ത്യയ്ക്ക് ഐപിഎല്‍ സീസണ്‍ വരവായി. മൂന്നാഴ്ചയാണ് ഐപിഎല്ലിലേക്ക് ഇനിയുളള ദൂരം.

ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോട്‌സാണ് സ്വന്തമാക്കിയിരിക്കിക്കുന്നത്. ടൂര്‍ണമെന്റ് കായിക പ്രേമികള്‍ക്കിടയില്‍ ആവേശം വിതയ്ക്കാനുളള പൊടിക്കൈകള്‍ പ്രയോഗിക്കുകയാണ് സ്റ്റാര്‍ സ്‌പോട്‌സിപ്പോള്‍. അതിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രിത് ഭുംറയും റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയും തമ്മിലുളള രസകരമായ പരസ്യം അവര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഭുംറ കോഹ്ലിയെ വെല്ലുവിളിക്കുന്നതാണ് പരസ്യം. ലോകത്തിലെ ഏറ്റവും മികച്ച ബോളറാകണമെങ്കില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്റെ കുറ്റി തെറിപ്പിക്കേണ്ടതുണ്ടെന്നും അതിനായി കോഹ്ലിയുടെ കുറ്റി തെറിപ്പിക്കാന്‍ താന്‍ വരുന്നുണ്ടെന്നും ഭുംറ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബുംറയുടെ വെല്ലുവിളിക്ക് മറുപടിയായി സ്വന്തം ക്യാപ്റ്റനെ സ്ലെഡ്ജ് ചെയ്യുകയാണോയെന്ന് ചോദിക്കുന്ന കോഹ്ലി തന്നില്‍ നിന്ന് സൗജന്യമൊന്നും പ്രതീക്ഷിക്കേണ്ട എന്നും മുംബൈ താരത്തിന് മറുപടി നല്‍കി. പരസ്യം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു