ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയ ഇന്‍സമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം നടത്തിയ പരിശോധനകളില്‍ പ്രശ്നം കണ്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായി. ഇതോടെ ഉടനെ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.

I think Pakistanis have big hearts': Inzamam-ul-Haq has his say on Danish  Kaneria's discrimination claims | Cricket - Hindustan Times

Read more

120 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ടി20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്. പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍ കൂടിയായ ഇന്‍സമാം 2007ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.