'വെസ്റ്റിന്‍ഡീസ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിച്ചു'; തുറന്നടിച്ച് ഇന്‍സമാം ഉള്‍ ഹഖ്

പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ഒരു മത്സരം ഒഴിവാക്കിയ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ നടപടിയില്‍ വിമര്‍ശനവുമായി മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. വെസ്റ്റിന്‍ഡീസ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിച്ചെന്നും അവരുടെം ആവശ്യത്തിന് സമ്മതം മൂളിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നും ഇന്‍സമാം പറഞ്ഞു.

“പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) എന്തിനാണ് ഇത് സമ്മതിച്ചതെന്നോ വെസ്റ്റിന്‍ഡീസ് ബോര്‍ഡ് അത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതെങ്ങനെയെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, കോവിഡ് 19 കേസ് കാരണം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര വെസ്റ്റിന്‍ഡീസിന് വീണ്ടും ഷെഡ്യൂള്‍ ചെയ്യേണ്ടിവന്നു. എന്നാല്‍ പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഇതുമായി എന്ത് ബന്ധമുണ്ട്? പി.സി.ബി ഇത് എങ്ങനെ അംഗീകരിക്കും?”

There was insecurity among Pakistan players during 2019 World Cup: Inzamam- ul-Haq | Cricket News - Times of India

“അവസാന ടി20 ഓഗസ്റ്റ് 3 നും ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 12 നും ആരംഭിക്കും. അതിനാല്‍ ഒന്‍പത് ദിവസത്തെ നല്ല വിടവ് ഉണ്ട്, അതില്‍ ഒരു ടി 20 എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. വെസ്റ്റിന്‍ഡീസ് ഒരു മത്സരം റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ അത് സംഭവിക്കേണ്ടതായിരുന്നു.”

2019 ICC World Cup, PAK vs WI: Pakistan register their second lowest score in WC history | Cricket News – India TV

“പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതാണ് വെസ്റ്റിന്‍ഡീസ് ചെയ്തത്. മത്സരം ഒഴിവാക്കാന്‍ പാകിസ്ഥാന്‍ സമ്മതിച്ചതില്‍ ഞാന്‍ ശരിക്കും ഞെട്ടി. ഇത് അന്താരാഷ്ട്ര മത്സരങ്ങളാണ്, ക്ലബ് മത്സരങ്ങളല്ല” ഇന്‍സമാം പറഞ്ഞു. ഒരു മത്സരം ഒഴിവാക്കിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാല് മത്സരം മാത്രമാകും ഇരുവരും കളിക്കുക.