'മറ്റേത് ടീമിനെക്കാളും കിരീട സാദ്ധ്യത കൂടുതല്‍ അവര്‍ക്ക്'; പാകിസ്ഥാനെ നിരാശപ്പെടുത്തി ഇന്‍സമാം

ടി20 ലോക കപ്പില്‍ ഏത് ടീമിനാണ് കിരീട സാദ്ധ്യത കൂടുതലെന്ന് അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്. തന്റെ അഭിപ്രായത്തില്‍ മറ്റേത് ടീമിനെക്കാളും കിരീട സാദ്ധ്യത കൂടുതല്‍ ഇന്ത്യയ്ക്കാണെന്ന് ഇന്‍സമാം പറയുന്നു.

‘ഇന്ത്യ ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും നന്നായി കളിച്ചു. ഉപഭൂഖണ്ഡ പിച്ചുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്. ഓസ്ട്രേലിയക്കെതിരേ 155 റണ്‍സ് അനായാസമായാണ് ഇന്ത്യ മറികടന്നത്. വിരാട് കോഹ്‌ലിയുടെ ആവശ്യം പോലും ഇന്ത്യക്ക് വേണ്ടിവന്നില്ല.’

Image

‘ഒരു ടൂര്‍ണമെന്റിലും ഏത് ടീം ജയിക്കുമെന്ന് ഞാന്‍ പറയില്ല. ജയിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് പറയാറുള്ളത്. എന്റെ അഭിപ്രായത്തില്‍ മറ്റേത് ടീമിനെക്കാളും ഇന്ത്യ കിരീടം നേടാനുള്ള സാദ്ധ്യതകളാണ് കൂടുതല്‍. പ്രത്യേകിച്ച് ഇത്തരമൊരു സാഹചര്യത്തില്‍. ഇന്ത്യക്കൊപ്പം അനുഭവസമ്പന്നരായ നിരവധി താരങ്ങളുണ്ട്’ ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു.

T20 World Cup 2021: India vs Pakistan match to get cancelled? BCCI VP Rajeev Shukla makes BIG statement

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.