'റൂട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോള്‍ അക്‌സറിയും അശ്വിനെയും ഞാന്‍ എന്തിന് പുകഴ്ത്തണം?'; മൊട്ടേര പിച്ചിന് എതിരെ നടപടി വേണമെന്ന് ഇന്‍സമാം

അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലേതു പോലെ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചുകള്‍ക്കെതിരെ ഐ.സി.സി നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. രണ്ട് ദിവസംകൊണ്ട് ഒരു ടെസ്റ്റ് അവസാനിച്ചത് എന്റെ ഓര്‍മ്മയില്‍ പോലുമില്ല ജോ റൂട്ട് പോലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്നതില്‍ നിന്നു തന്നെ പിച്ചിന്റെ നിലവാരം മനസിലാക്കാമെന്നും ഇന്‍സമാം വിമര്‍ശിച്ചു.

“രണ്ട് ദിവസം കൊണ്ട് ഒരു ടെസ്റ്റ് മത്സരം അവസാനിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? ഇതിന് മുമ്പ് രണ്ട് ദിവസംകൊണ്ട് ഒരു ടെസ്റ്റ് അവസാനിച്ചത് എന്റെ ഓര്‍മയില്‍ പോലുമില്ല. ഇന്ത്യ നന്നായി കളിച്ചതുകൊണ്ടാണോ അതോ പിച്ച് മോശമായതുകൊണ്ടാണോ അങ്ങനെ സംഭവിച്ചത്? ഇത്തരം പിച്ചുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടത്താന്‍ പാടുണ്ടോ? ഇത്തരം പിച്ചുകള്‍ക്കെതിരെ ഐ.സി.സി നടപടി കൈക്കൊള്ളണം. ഒരു ദിവസത്തിനുള്ളില്‍ 17 വിക്കറ്റുകളാണ് നിലംപൊത്തിയത്. എന്തൊരു അവസ്ഥയാണിത്?”

IND vs ENG | Axar Patel joins R Ashwin in elusive list with five-for on debut | Cricket News – India TV

“വെറും ആറ് ഓവറില്‍ ജോ റൂട്ട് അഞ്ച് വിക്കറ്റെടുത്തെന്ന് പറയുമ്പോള്‍ അറിയാം പിച്ചിന്റെ നിലവാരം. റൂട്ട് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോള്‍ അക്ഷര്‍ പട്ടേലിന്റെയും അശ്വിന്റെയും ബോളിങ്ങിനെ ഞാന്‍ എന്തിന് പുകഴ്ത്തണം?”

India vs England: Joe Root Enters This Unique Club With Quick Five-For in Motera

“ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം ശക്തമായി തിരിച്ചുവന്നിരുന്നു. പക്ഷേ, ഇത്തരത്തിലൊരു പിച്ച് തയ്യാറാക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല” ഇന്‍സമാം പറഞ്ഞു.