ഇതിൽ ഭേദം അവരോട് നേരിട്ട് അതങ്ങോട്ട് പറഞ്ഞാൽ മതിയായിരുന്നു, കൊന്ന് കൊലവിളിച്ച ട്വീറ്റുമായി സെവാഗ്; നിനക്ക് ഒക്കെ പറ്റുമെങ്കിൽ ഇന്ത്യയിലേക്ക് വാടാ

നിലവിൽ ടി20 ലോകകപ്പ് കളിക്കുന്ന ടീം ഇന്ത്യ, സിഡ്‌നിയിലെ ക്ഷീണിത പരിശീലനത്തിന് ശേഷം ചൊവ്വാഴ്ച തണുത്ത സാൻഡ്‌വിച്ചും ഫലാഫെലും വിളമ്പിയതിനെത്തുടർന്ന് തീർത്തും നിരാശ പ്രകടിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു . ശരിയായ ഭക്ഷണം പ്രതീക്ഷിച്ചിരുന്ന കളിക്കാർ, ഫലാഫെലിന് പകരം ചൂടുള്ള ഭക്ഷണങ്ങളും പഴങ്ങളുമാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. നിരവധി വിദഗ്ധരും ആരാധകരും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളിലെ ഇന്ത്യൻ ആതിഥേയത്വത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ട്വിറ്ററിൽ ഒരു പോസ്റ്റ് എഴുതി.

“പാശ്ചാത്യ രാജ്യങ്ങൾ മികച്ച ആതിഥ്യം നൽകുന്നുവെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ആതിഥ്യമര്യാദ നൽകുന്ന കാര്യത്തിൽ ഇന്ത്യ മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ മുന്നിലാണ്,” വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു.

മുൻ ബാറ്റർ ‘കോൾഡ് സാൻഡ്‌വിച്ച്’ സംഭവവുമായി ബന്ധപ്പെട്ട് തന്നെയാണ് ട്വീറ്റ് ചെയ്തത് എന്നാണ് ആരാധകരും പറയുന്നത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ അക്സർ പട്ടേൽ എന്നിവരും ഓപ്ഷണൽ പരിശീലന സെഷനിൽ പങ്കെടുത്തില്ലെങ്കിലും ടീം മാനേജ്മെന്റ് എല്ലാ ഫാസ്റ്റ് ബൗളർമാർക്കും വിശ്രമം നൽകിയിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയയിൽ കാലുകുത്തിയത് മുതൽ പല തരത്തിലുള്ള പ്രതിസന്ധികളെയാണ് ടീം അഭിമുഖീകരിക്കുന്നത്. പരിശീലന മത്സരങ്ങൾക്കായി മറ്റ് ടീമുകൾക്ക് എല്ലാം ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലുകൾ കിട്ടിയപ്പോൾ ഇന്ത്യക്ക് കിട്ടിയത് ഫയർ സ്റ്റാർ സൗകര്യം മാത്രം. മുറികളുടെ കാര്യത്തിലും കുളിമുറിയുടെ കാര്യത്തിലും ഒന്നും താമസിച്ച മുറി നിലവാരം പുലർത്തുന്നില്ല എന്നത് ഇന്ത്യൻ താരങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വിവാദം ഉയർന്ന് വന്നിരിക്കുന്നത്.

സിഡ്‌നിയിൽ ഇന്ത്യൻ ടീം പരിശീലന സെക്ഷന് എത്തിയപ്പോൾ കിട്ടിയ ഭക്ഷണം തണുത്തിരിക്കുക ആയിരുന്നു എന്നും കഴിക്കാൻ കൊള്ളിലായിരുന്നു എന്നും പരാതികൾ ഉയരുന്നു. ഇത്തരം അനുഭവങ്ങൾ സാധരണ പാകിസ്ഥാനിലൊക്കെയാണ് ഉണ്ടകുന്നതായി കണ്ടിട്ടിട്ടുള്ളത്. എന്നാൽ പരിശീലനം കഴിഞ്ഞ് മടുത്തിരിക്കുന്ന സമയത്ത് ഓസ്‌ട്രേലിയയയിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷച്ചില്ല എന്നും ഐസിസിക്ക് അയച്ച പരാതിയിൽ പറയുന്നു.

മോശം ഭക്ഷണം ആരോഗ്യത്തെ ബാധിക്കും എന്നതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ ഗുരുതരമായ നടപടികൾ സ്വീകരിക്കണം എന്നും ഇന്ത്യൻ ടീമിന് ഇത്തരം അനുഭവം ഇനി ഉണ്ടാകരുതെന്നും ആരാധകരും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ പറയുന്നു.