പരിക്കുകള്‍ പിടി വിടുന്നില്ല; ഓസീസ് പേസര്‍ കളമൊഴിഞ്ഞു

ഓസ്‌ട്രേലിയന്‍ പേസര്‍ ജയിംസ് പാറ്റിന്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിനാണ് താരത്തിന്റെ തീരുമാനം.

പ്രതിഭാധനനായ പേസര്‍ ആയിരുന്നെങ്കിലും പരിക്കുകള്‍ വലച്ച കരിയറാണ് പാറ്റിന്‍സന്റേത്. 2011ല്‍ ഓസ്‌ട്രേലിയന്‍ കുപ്പായത്തില്‍ അരങ്ങേറിയ പാറ്റിന്‍സണ്‍ 21 ടെസ്റ്റുകളും 15 ഏകദിനങ്ങളും നാല് ടി20കളുമാണ് ആകെ കളിച്ചത്.

Read more

ടെസ്റ്റില്‍ 81ഉം ഏകദിനത്തില്‍ 16ഉം ട്വന്റി20യില്‍ 3ഉം വിക്കറ്റുകള്‍ വീതം നേടിയിട്ടുണ്ട്. നടുവിനേറ്റ പരിക്കില്‍ നിന്ന് മുക്തനാകുന്ന പാറ്റിന്‍സണ്‍ ആഷസില്‍ കളിക്കുമെന്നാണ് കരുതപ്പെട്ടത്. അതിനിടെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.