ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി, ഇനി ടീമിനെ ഹര്‍മന്‍ പ്രീത് നയിക്കും; മിതാലി രാജിനെ ഒഴിവാക്കി

ഇന്ത്യന്‍ ടീമിലെ ഔള്‍റൗണ്ടര്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ടീമിനെ നയിക്കും. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 13 ന് നടക്കും.

ഹര്‍മ്മന്‍പ്രീത് കൗര്‍ ദേശീയ ട്വന്റി-20 ടീമിനെ നായകസ്ഥാനത്തേക്കെത്തുന്നത്് ഇതാദ്യമാണ്. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ മിതാലി രാജായിരുന്നു നേരത്തെ ടി-20 ടീമിനെ നയിച്ചിരുന്നത്. പരമ്പരയിലെ ഏകദിന മത്സരങ്ങള്‍ മിതാലി രാജ് തന്നെയായിരിക്കും നയിക്കുക. മാറ്റങ്ങള്‍ ടി-20യില്‍ മാത്രമാണ് വരുത്തിയതെന്ന് സെലക്ഷന്‍ കമ്മറ്റി അറിയിച്ചു. പോയ വര്‍ഷം ഇംഗ്ലണ്ടില്‍് നടന്ന ലോകകപ്പില്‍ റണ്ണറപ്പായിരുന്നു ഇന്ത്യ. അന്ന് ടീമിന്റെ ക്യാപ്റ്റന്‍ മിതാലിയായിരുന്നു.

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് . 17 വയസ്സുകാരിയായ ജെമിയ റോഡ്രിഗസാണ് ടീമിലെ പുതുമുഖ താരം.

ഇന്ത്യന്‍ ടീം: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമിനാഹ് റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, അനുജ പാട്ടീല്‍, ടാനിയ ഭാട്ടിയ, നുസ്ഹത്ത് പര്‍വീന്‍, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ, രാധ യാദവ്.