ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി തിരക്കോട് തിരക്ക്, വരും മാസങ്ങളില്‍ കളിച്ച് മടുക്കും

ഇന്ത്യന്‍ ക്രിക്കറ്റിന് വരുന്ന മാസങ്ങളില്‍ തിരക്കിട്ട ഷെഡ്യൂള്‍. അടുത്ത ദിവസം ഐപിഎല്‍ 14ാം സീസണിന്റെ രണ്ടാം പാദം മുതല്‍ തിരക്കുകളിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് അടുത്ത വര്‍ഷം മെയ് വരെ തുടര്‍ച്ചയായി മത്സരങ്ങളുണ്ട്. ഈ കാലയളവില്‍ ഇന്ത്യ ടി20 ലോക കപ്പും, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ നാട്ടില്‍ വെച്ചും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിലും പരമ്പര കളിക്കും.

ഐ.പി.എല്ലിന് ശേഷം ടി20 ലോക കപ്പിന്റെ തിരക്കുകളിലേക്ക് ടീം ഇന്ത്യ കടക്കും. ലോക കപ്പിന് ശേഷം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ്, ടി20 പരമ്പരകളില്‍ കളിക്കും. ഇതിന് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകുന്ന ഇന്ത്യ, മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളും, നാല് ടി20 മത്സരങ്ങളും അവിടെ കളിക്കും.

SL vs IND Dream11 Prediction 3rd ODI: Captain Picks, Playing11, Live

Read more

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യ തിരിച്ചെത്തുമ്പോള്‍ ശ്രീലങ്ക പര്യടനത്തിനായി എത്തും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. ഇതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും ഐ.പി.എല്‍ 15ാം സീസണിന്റെ തിരക്കുകളിലേക്ക് ചേക്കേറും. ഇതിന് ശേഷമാകും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരല്‍പ്പം നീണ്ട വിശ്രമ കാലയളവ് ലഭിക്കുക.