ധോണിയ്ക്ക് 'കൂള്‍' ഡേ; തിരിച്ചുവരവ് കാത്ത് ആരാധകര്‍

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച നായകന്‍ എംഎസ് ധോണിയ്ക്ക് ഇന്ന് 39-ാം ജന്മദിനമാണ്. നീളന്‍മുടിയുമായി ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ഈ റാഞ്ചിക്കാരന്‍ ഒരു നെടുനീളന്‍ ചരിത്രം തന്നെ രചിക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല.

ധോണിയുടെ ബാറ്റിംഗ് ശൈലിയെ പ്രാരംഭത്തില്‍ പരിഹസിച്ചവരും എഴുതിത്തള്ളിയവരും വരെയുണ്ട്. എന്നാല്‍ ഹെലികോപ്ടര്‍ ഷോട്ടിലൂടെ വിസ്മയിപ്പിച്ച്, മിന്നല്‍ സ്റ്റമ്പിംഗിലൂടെ അതിയശിപ്പിച്ച്, സമ്മര്‍ദ്ദഘട്ടത്തില്‍ പുഞ്ചിരിച്ച് അത്ഭുതപ്പെടുത്തി, മികച്ച ഫിനിഷറായി ഒരു തലമുറയുടെ വികാരമായി ധോണി മാറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

MS Dhoni would have been the most exciting cricketer had he not ...

350 മത്സരങ്ങളില്‍ നിന്നായി 50.53 ശരാശരിയില്‍ 10,733 റണ്‍സാണ് ഇതിനോടകം ധോണി കരിയറില്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലെ രണ്ട് പ്രധാന കിരീടങ്ങളായ ലോക കപ്പും ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു.

Never Thought I Would Cry After a Win, But We All Did: MS Dhoni ...

ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഏക നായകന്‍, രണ്ട് വട്ടം മികച്ച ഏകദിനതാരം, ഖേല്‍ ര്തന, പദ്മശ്രീ, പദ്മഭൂഷന്‍, മൂന്ന് വട്ടം ഐസിസി ലോക ടെസ്റ്റ് ടീമിന്റെ നായകന്‍, ഐസിസി ഏകദിന ഇലവനില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംപിടിച്ച താരം, നേട്ടങ്ങളുടെ പട്ടിക അങ്ങനെ നീളുന്നു. ക്യാപ്റ്റന്‍ കൂള്‍, തല, മഹി തുടങ്ങി വിശേഷണങ്ങളുമേറെ.

MS Dhoni is still world

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഇത്തവണത്തെ ധോണിയുടെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ ലോക കപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. എന്നിരുന്നാലും തങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച  ഭാഗ്യനായകനെ ആശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും.