സ്റ്റാര്‍ സ്‌പോര്‍ടസിലും സോണിയിലും സംപ്രേഷണമില്ല;ഇന്ത്യയുടെ കളി കാണാന്‍ പുതിയ ചാനല്‍

ശ്രീലങ്കയില്‍ മാര്‍ച്ചില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പര സംപ്രേക്ഷണം ചെയ്യുക സ്റ്റാര്‍ സ്‌പോര്‍ട്‌സും സോണിയുമല്ല.് ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് പരമ്പരയുടെ വിതരണാവകാശം നേടിയെടുത്തത്. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശുമുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയാണ് ഡി സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്യുക.

70-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ചാണ് ശ്രീലങ്കയില്‍ പരമ്പര സംഘടിപ്പിച്ചിരിക്ക്ുന്നത്. മാര്‍ച്ച് 8 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇതാദ്യമായാണ് ഇന്ത്യ കളിക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ വിതരണാവകാശം ഡി സ്‌പോര്‍ട് നേടുന്നത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന വിവരമനുസരിച്ച് ഭീമമായ തുക മുടക്കിയാണ് ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് പരമ്പരയുടെ വിതരണാവകാശം സ്വന്തമാക്കിയത്. മറ്റ് സ്‌പോര്‍ട്ട്‌സ് ചാനലുകളേക്കാള്‍ പതിമടങ്ങ് തുക വാഗ്ദാനം ചെയ്തിരുന്നതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചിരുന്നു.