കിവീസിന് എതിരെ ഇന്ത്യയ്ക്ക് ബൗളിംഗ്, ടീം ഇന്ത്യ ഇങ്ങനെ

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍  മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല.

രോഹിത്ത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. രാഹുല്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനവും വഹിയ്ക്കും. വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ എന്നീ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി ടീമുലുണ്ട്.

രവീന്ദ്ര ജഡേജയും ശിവം ദുബെയുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. കുല്‍ദീപിന് പകരം സ്പിന്നറായി യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. ശാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ഭുംറ എന്നീ പേസര്‍മാരും ടീമില്‍ ഇടംപിടിച്ചു.

അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുളളത്. കൂടാതെ മൂന്ന് വീതം ഏകദിന ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിയ്ക്കും.

ടീം ഇന്ത്യ: Rohit Sharma, KL Rahul (wk), Virat Kohli, Shreyas Iyer, Manish Pandey, Ravindra Jadeja, Shardul Thakur,Yuzvendra Chahal, Mohammed Shami Jasprit Bumrah