ഇന്ത്യ-വിന്‍ഡീസ് പോര് മുടങ്ങാന്‍ സാധ്യത, ആശങ്കയില്‍ ആരാധകര്‍

ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ടി-20 മത്സരം മുടങ്ങാനും സാധ്യത. മത്സരം നടക്കുന്ന അമേരിക്കയിലെ ഫ്ളോറിഡയിലെ ലൗഡര്‍ഹില്ലില്‍ ഇടിവെട്ടോട് കൂടിയ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ളിക്ക് മുന്‍പ് കനത്ത മഴ ലഭിക്കുമെന്നും, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കളി തുടങ്ങേണ്ടി വരുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. അങ്ങനെയെങ്കില്‍ മത്സരം നടത്താമെങ്കിലും ഉച്ചയ്ക്ക് ശേഷവും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ക്രിക്കറ്റ് ലോകത്തെ നിരാശയിലാഴ്ത്തുന്നു.

2020ലെ ലോക ട്വന്റി20 മുന്‍പില്‍ കണ്ട് ഒരുക്കത്തിന്റെ ഭാഗമായതിനാല്‍ വിന്‍ഡിസ് പര്യടനം ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. യുവതാരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക.

ഓപ്പണിംഗില്‍ രോഹിത്-ശിഖര്‍ ധവാന്‍ സഖ്യം തിരിച്ചെത്തും. കെ എല്‍ രാഹുല്‍ മുമ്പ് ഈ ഗ്രൗണ്ടില്‍ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ധവാനും രോഹിത്തും തന്നെയാകും ഇന്ത്യയുടെ ഇന്നിംഗ്‌സ് തുറക്കുക. ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമനായി കെ എല്‍ രാഹുല്‍ എത്തും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇറങ്ങാനാണ് സാധ്യത.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ മനീഷ് പാണ്ഡെ അഞ്ചാം നമ്പറിലെത്തും. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താവും ആറാം സ്ഥാനത്ത്.

Read more

ഹര്‍ദ്ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യയും അന്തിമ ഇലവനില്‍ കളിച്ചേക്കും. ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍ എന്നിവര്‍ അന്തിമ ഇലവനില്‍ കളിക്കാനാണ് സാധ്യത.