സൂപ്പര്‍ താരം പുറത്ത്; ലങ്കയുടെ ടി20 ടീം

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ശ്രീലങ്കന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിസേര പെരേരയാണ് ശ്രീലങ്കന്‍ ടീമിന്റെ നായകന്‍. ടെസ്റ്റിലും ഏകദിനത്തിലും കളിച്ച ലക്മലിന് വിശ്രമം അനുവദിച്ചു. അതെസമയം പേസ് ബൗളര്‍ ലസിത് മലിംഗക്ക് വീണ്ടും ടീമില്‍ ഇടം നേടാനായില്ല

പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉളളത്. ഡിസംബര്‍ 20ന് കട്ടക്കിലാണ് ആദ്യ ടി20 മത്സരം. ഡിസംബര്‍ 22ന് ഇന്‍ഡോറിലും ഡിസംബര്‍ 24ന് മുംബൈയിലുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍.

നേരത്തെ ഇന്ത്യന്‍ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മലയാളി താരം ബേസില്‍ തമ്പി ഇടംപിടിച്ച ടീമിന്റെ നായകന്‍ രോഹിത്ത്് ശര്‍മ്മയാണ്.

ടെസ്റ്റ് പരമ്പര 1-0ത്തിന് ഇന്ത്യ ജയിച്ചപ്പോള്‍ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 1-1ന് ഇന്ത്യയും ശ്രീലങ്കയും തുല്യ നിലയിലാണ്. ടി20യ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യ അടുത്ത പരമ്പര.

ശ്രീലങ്കൻ ടീം :

Read more

Thisara Perera (C), Upul Tharanga, Angelo Mathews, Kusal Perera, Danushka Gunathilaka, Niroshan Dickwella (wk), Asela Gunaratne, Sadeera Samarawickrama, Dasun Shanaka, Chaturanga de Silva, Sachith Pathirana, Dananjaya de Silva, Nuwan Pradeep, Vishwa Fernando, Dushmantha Chameera