പരമ്പര പിടിക്കാന്‍ ധവാനും പിള്ളേരും; കണ്ണുകള്‍ സഞ്ജുവിലും പാണ്ഡ്യയിലും

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ കണ്ണുകളെല്ലാം മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയിലും. ഇരുവര്‍ക്കും ഈ മത്സരം അതിനിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്നു. അവസരങ്ങള്‍ തുലയ്ക്കുന്നവെന്ന പഴിമാറ്റാനാണ് സഞ്ജു ഇറങ്ങുന്നതെങ്കിലും പഴയ കളി മികവ് വീണ്ടെടുക്കുക ഹാര്‍ദിക്കിന്റെ ഉന്നം.

ഐപിഎല്ലിലെ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്തുന്ന ബാറ്റിംഗ് സാധ്യമാകുന്നില്ലെന്നതാണ് സഞ്ജു നേരിടുന്ന പ്രശ്നം. ട്വന്റി20ക്കുവേണ്ട സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തുന്നുണ്ടെങ്കിലും സഞ്ജുവിന്റെ ആവറേജ് മോശമാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിച്ച നിരവധി താരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കവെ സഞ്ജുവിനെ സംബന്ധിച്ച് ഇന്നത്തേതടക്കം ഇനിയുള്ള മത്സരങ്ങള്‍ പരമപ്രധാനം, പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും കളിക്കാത്ത സാഹചര്യത്തില്‍ ലങ്കയ്ക്കെതിരെ സഞ്ജുവിന്റെ ഉത്തരവാദിത്തവും കൂടും. ഷോട്ടുകളില്‍ വൈവിധ്യമുള്ള സഞ്ജുവിന് ഏതു പിച്ചിലും റണ്‍സ് കണ്ടെത്തുക പ്രയാസകരമല്ല. കൂടുതല്‍ സമയം ക്രീസില്‍ ചെലവിടാന്‍ കൂടി ശീലിച്ചാല്‍ സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പാകും എന്നതില്‍ സംശയമില്ല.

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉറപ്പായും ഇടംപിടിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യം അതിലും സങ്കീര്‍ണമാണ്. ബൗളര്‍ എന്ന നിലയിലെ ദൗത്യം നിര്‍വ്വഹിക്കാന്‍ ഹാര്‍ദിക്കിന് സമീപ കാലത്തായി സാധിക്കുന്നില്ല. ബാറ്റിംഗിലെ പഴയ ഉശിരും ചോര്‍ന്നുപോകുന്നു. ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല.

hardik pandya bowling: ind vs sl hardik pandya bowling in intra squad game  is good sign feels suryakumar yadav: हार्दिक पंड्या ने शुरू की गेंदबाजी,  श्रीलंका दौरे पर पुराने रंग में आएंगे

Read more

2020 നടുവിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹാര്‍ദിക് ഏറെ നാളത്തെ വിശ്രമശേഷമായിരുന്നു കളത്തില്‍ തിരിച്ചെത്തിയത്. അതിനുശേഷം പതിവു ഫോമിലേക്കുയരാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഹാര്‍ദിക്കിനെ ധവാന്‍ പന്തെറിയാന്‍ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ ട്വന്റി20യിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാര്‍ദിക് ഏറെക്കുറെ പരാജയമായിരുന്നു. അതിനാല്‍ത്തന്നെ ലോക കപ്പിന് മുന്‍പുള്ള മത്സരങ്ങള്‍ ഹാര്‍ദിക്കിനും നിര്‍ണായകമാകുന്നു.