രോഹിത്ത് ഗര്‍ജനത്തില്‍ ടീം ഇന്ത്യയുടെ ജയം 141 റണ്‍സിന്

രോഹിത്ത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറി കൊണ്ട് ചരിത്രത്താളുകളില്‍ ഇടംപിടച്ച രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 142 റണ്‍സിന്. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസ് പൊരുതി നോക്കിയെങ്കിലും മറ്റാരും തിളങ്ങാതെ പോയതോടെ ലങ്ക പരായം സമ്മതിക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് ഒപ്പമെത്തി.

ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ മാത്യൂസ് ഒഴികെയുളള ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറുകയായിരുന്നു. മാത്യൂസ് 132 പന്തില്‍ 111 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുക്കാനെ ലങ്കയ്ക്കായുളളു.

ഗുണതിലക (16), തംഗ (7) തിരിമന്ന (21), ഡിക് വെല്ല (22) പെരേര (34) എന്നിങ്ങനെയാണ് മറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ഇന്ത്യയ്ക്കായി യുസ് വേന്ദ്ര ചഹല്ഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് ചഹല്‍ മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ പുഴുതത്. ഭുംറ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സുന്ദര്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍ തിരിമന്നയാണ് സുന്ദറിന്റെ ആദ്യ ഇര.

നേരത്തെ രോഹിത്ത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 153 ബോളില്‍ 13 ഫോറും 12 സിക്സും സഹിതമാണ് രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി. നായകന്റെ കാളി പുറത്തെടുത്ത രോഹിത് 208 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍ (88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മഹേന്ദ്ര സിങ് ധോണി (7), ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ തിസാര പെരേര മൂന്ന് വിക്കറ്റും എസ്എസ് പതിരാന ഒരുവിക്കറ്റും വീഴ്ത്തി