വീണ്ടും കൊടുംചതി? അമ്പരന്ന് ആരാധകര്‍; വിവാദം കത്തുന്നു

Gambinos Ad
ript>

രണ്ടാം ട്വന്റി20 മത്സരത്തിനിടെ ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പെ മറ്റൊരു പുറത്താകല്‍ വിവാദം കൂടി. മൂന്നാം ടി20 മത്സരത്തില്‍ ടിം സീഫെര്‍ട്ടിന്റെ വിക്കറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവ് എറിഞ്ഞ ബോളില്‍ സീഫെര്‍ട്ടിനെ എംഎസ് ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍, താരത്തിന്റെ കാല്‍ ക്രീസിന്റെ ലൈനിലായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു.

Gambinos Ad

ഇതോടെ, സോഷ്യല്‍ മീഡിയയില്‍ ഇത് ഔട്ടല്ലെന്നും അമ്പയര്‍ക്ക് തെറ്റുപറ്റിയെന്നുമുള്ള പരാമര്‍ശങ്ങള്‍ വരാന്‍ തുടങ്ങി. ക്രീസില്‍ നിന്നും കാല് ഉയര്‍ന്നിട്ടുമില്ല, ലൈനില്‍ നിന്ന് മാറിയിട്ടുമില്ല. പിന്നെ എങ്ങിനെയാണ് അത് ഔട്ട് വിളിക്കുക എന്നായി സോഷ്യല്‍ മീഡിയയുടെ ചോദ്യം. 25 ബോൡ നിന്ന് 43 റണ്‍സെടുത്ത് മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് സീഫെര്‍ട്ട് പുറത്താകുന്നത്.

രണ്ടാം ടി20ക്കിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിന് ബാറ്റില്‍ തട്ടി പാഡില്‍ കൊണ്ട പന്ത് എല്‍ബിഡബ്ല്യു വിളിച്ചാണ് അമ്പയര്‍ ഞെട്ടിച്ചത്. ഡിആര്‍എസ് ചലഞ്ചിന് പോയെങ്കിലും ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് മൂന്നാം അമ്പയറും വിക്കറ്റ് തന്നെയെന്ന് വിധിക്കുകയായിരുന്നു.

പാണ്ട്യയെറിഞ്ഞ ലെംഗ്ത്ത് ബോള്‍ ഡാരില്‍ മിച്ചലിന്റെ പാഡില്‍ കൊണ്ട്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ മുഴക്കി. സംശയലേശമന്യേ ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് വിളിക്കുകയുമായിരുന്നു. എന്നാല്‍ അമ്പയറുടെ തീരുമാനം അംഗീകരിക്കാന്‍ മിച്ചല്‍ തയ്യാറായില്ല. തന്റെ ബാറ്റിന്റെ എഡ്ജില്‍ കുരുങ്ങിയതിന്‌ശേഷമാണ് പന്ത് പാഡിലിടിച്ചതെന്ന് ആംഗ്യംകാണിക്കുകയും പിന്നാലെ ഡി ആര്‍ എസ് ആവശ്യപ്പെടുകയും ചെയ്തു.

റിപ്ലേയില്‍ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായതിനാല്‍ ഡി ആര്‍ എസ് തീരുമാനത്തില്‍ മിച്ചല്‍ വിക്കറ്റില്‍ നിന്ന് രക്ഷപെടുമെന്ന് കരുതിയെങ്കിലും എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് വിധിക്കുകയായിരുന്നു. ഇതോടെ അമ്പയറിംഗിനെതിരെ കമന്റേറ്റര്‍മാര്‍ ആഞ്ഞടിച്ചു.

രണ്ട് മത്സരങ്ങളിലും അമ്പയര്‍ക്ക് തെറ്റ് പറ്റിയതോടെ സംഭവം കൂടുതല്‍ വിവാദമായേക്കും. രണ്ട് തീരുമാനങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു എന്നതാണ് ആശ്ചര്യം.

അതേസമയം, പരമ്പരയിലെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ് കീവികള്‍. കോളിന്‍ ഗ്രാന്‍ഡ്‌ഹോം, ഡാരില്‍ മിച്ചല്‍ എന്നിവരാണ് ക്രീസില്‍. 25 ബോളില്‍ നിന്ന് 43 റണ്‍സെടുത്ത് ടിം സീഫെര്‍ട്ട്, 40 ബോളഇല്‍ നിന്ന് 72 റണ്‍സെടുത്ത് കോളിന്‍ മണ്‍റോ, 21 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത് കെയിന്‍ വില്ല്യംസണ്‍ എന്നിവരാണ് പുറത്ത് പോയത്.

ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദ് ഒന്നും വി്ക്കറ്റുകള്‍ നേടി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ രണ്ടു മല്‍സരത്തിലും കളിച്ച ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. സ്പിന്‍ വിഭാഗത്തില്‍ യുസ്‌വേന്ദ്ര ചഹലിനു പകരം കുല്‍ദീപ് യാദവ് കളിക്കും. ടീമില്‍ മറ്റു മാറ്റങ്ങളില്ല. ന്യൂസീലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. പേസ് ബോളര്‍ ബ്ലെയര്‍ ടിക്‌നര്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ വഴിമാറും.

വെല്ലിങ്ടനില്‍ നടന്ന ആദ്യ മല്‍സരം ജയിച്ച് ആതിഥേയര്‍ മുന്നിലെത്തിയ പരമ്പരയില്‍, ഓക്‌ലന്‍ഡില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിലൂടെയാണ് ഇന്ത്യ ഒപ്പമെത്തിയത്.