കീവികള്‍ തകര്‍ക്കുന്നു; ഇന്ത്യ വിയര്‍ക്കുന്നു

Gambinos Ad
ript>

ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ഗംഭീര തുടക്കം. ഒന്‍പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ഹാമില്‍ട്ടണിനെ സെഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 38 റണ്‍സെടുത്ത് കോളിന്‍ മണ്‍റോയും 5 റണ്‍സെടുത്ത് കെയിന്‍ വില്ല്യംസണുമാണ് ക്രീസില്‍.

Gambinos Ad

25 ബോളില്‍ നിന്ന് 43 റണ്‍സെടുത്ത് ടിം സീഫെര്‍ട്ടാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. കുല്‍ദീപ് യാദവിന്റെ ബോളില്‍ കയറിക്കൡക്കാന്‍ ശ്രമിച്ച സീഫെര്‍ട്ടിനെ മിന്നില്‍ സ്റ്റമ്പിങ്ങിലൂടെ ധോണി പുറത്താക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ രണ്ടു മല്‍സരത്തിലും കളിച്ച ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. സ്പിന്‍ വിഭാഗത്തില്‍ യുസ്‌വേന്ദ്ര ചഹലിനു പകരം കുല്‍ദീപ് യാദവ് കളിക്കും. ടീമില്‍ മറ്റു മാറ്റങ്ങളില്ല. ന്യൂസീലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. പേസ് ബോളര്‍ ബ്ലെയര്‍ ടിക്‌നര്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ വഴിമാറും.

വെല്ലിങ്ടനില്‍ നടന്ന ആദ്യ മല്‍സരം ജയിച്ച് ആതിഥേയര്‍ മുന്നിലെത്തിയ പരമ്പരയില്‍, ഓക്‌ലന്‍ഡില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിലൂടെയാണ് ഇന്ത്യ ഒപ്പമെത്തിയത്.