രോഹിതും കോഹ്ലിയും ഉഗ്രന്‍ ഫോമില്‍: ഇന്ത്യ ജയത്തിലേക്ക് കുതിക്കുന്നു

Gambinos Ad

ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യ പൊരുതുന്നു. 269 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റാര്‍ ബാറ്റ്‌സ്മാന്മാരായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും മികച്ച രീതിയില്‍ ഇന്നിങ് മുന്നോട്ട് നയിക്കുകയാണ്. 27 ബോളില്‍ നിന്ന് 40 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതേസമയം, 59 ബോളില്‍ നിന്ന് 64 റണ്‍സുമായി രോഹിതും 55 ബോളില്‍ നിന്ന് 55 റണ്‍സുമായി കോഹ്ലിയുമാണ് ക്രീസില്‍. 22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 152 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.

Gambinos Ad

നോട്ടിങ്ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബയര്‍സ്‌റ്റോവും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ ഇംഗ്ലണ്ടിന് ചൈനമന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് അന്തകനാവുകയായിരുന്നു. പത്ത ഓവറില്‍ 25 റണഞ്‌സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ കുല്‍ദീപാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറില്‍ നിന്നും തടയിട്ട് നിര്‍ത്തിയത്.

നേരത്തെ ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനായാല്‍ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു സാധിക്കും. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം.