മധ്യനിരയിലെ പുലി വീണ്ടും ഇറങ്ങി; കോഹ്‌ലിപ്പടയ്ക്ക് ആശ്വാസവാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിചയസമ്പന്നനായ മധ്യനിര ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടയ്ക്ക് പരിക്കേറ്റ രഹാനെ വിശ്രമത്തിലായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ ദര്‍ഹാം കൗണ്ടി ഗ്രൗണ്ടിലാണ് പരിശീലനത്തിനിറങ്ങിയത്. ഫീല്‍ഡിംഗിനും വ്യായാമ മുറകള്‍ക്കും പുറമെ താരം ബാറ്റിംഗ് പ്രാക്ടീസും നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ രഹാനെ കൗണ്ടി സെലക്ട് ടീമുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ നിന്ന് ഒഴിവായിരുന്നു.

Read more

ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ തുടക്കം. ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് സന്തോഷം പകരുന്നതാണ് രഹാനെയുടെ തിരിച്ചുവരവ്. പരിക്കേറ്റവര്‍ക്ക് പകരം പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ടീമിനൊപ്പം ചേരുന്നുണ്ട്.