സഞ്ജുവിന് ഒരു സാധ്യതയുമില്ല, നാഗ്പൂരിലും നിരാശ

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാനുളള വിദൂര സാധ്യത പോലുമില്ല. നിര്‍ണായക മത്സരമായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.

അതിനാല്‍ തന്നെ മലയാളിതാരം സഞ്ജു സാംസണ് കളിക്കാന്‍ അവസരം കിട്ടാന്‍ സാധ്യത കുറവാണ്. ഇതോടെ സഞ്ജുവിന് കഴിവ് തെളിയ്ക്കാന്‍ ഇനിയും അവസരത്തിനായി കാത്തിരിക്കേണ്ടി വരും.

ട്വന്റി 20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം നാളെ നാഗ്പൂരില്‍ നടക്കുന്നത്. ഡല്‍ഹിയില്‍ ബംഗ്ലാദേശും രാജ്കോട്ടില്‍ ഇന്ത്യയും ജയിച്ച് പരമ്പര ഒപ്പത്തിനൊപ്പം ആണിപ്പോള്‍. നാഗ്പൂരില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Read more

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കരുത്തിലായിരുന്നു രാജ്കോട്ടില്‍ ഇന്ത്യയുടെ അനായാസ ജയം. എട്ട് വിക്കറ്റിനാണ് ടീം ഇന്ത്യ വിജയിച്ചത്. കരിയറിലെ നൂറാം ടി20 കളിച്ച രോഹിത് 43 പന്തില്‍ 85 റണ്‍സെടുത്തു.