സഞ്ജുവിന് പ്രത്യേക പരിശീലനം, ആശങ്കയില്‍ ഇന്ത്യന്‍ ക്യാമ്പ്

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ് കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പ്രത്യേക പരിശീലനം നല്‍കി. ഇതാണ് സഞ്ജുവിനെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്.

അതെസമയം മത്സരം നടക്കുന്ന രാജ്‌കോട്ടില്‍ കനത്ത മഴയായിരിക്കുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. “മഹ ചുഴലിക്കാറ്റ്” ഭീഷണിയാണ് ആശങ്ക സൃഷ്ടിക്കുന്നത്.

മത്സരം മഴ മുടക്കിയാല്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരില്‍ നടക്കുന്ന അവസാന ടി20 ഇതോടെ രോഹിത്തിനും സംഘത്തിനും കടുത്ത പരീക്ഷയാകും.

എന്നാല്‍ ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദം ഇല്ലെന്നും ആദ്യ മത്സരത്തെ കുറിച്ച് താരങ്ങള്‍ ചിന്തിക്കുന്നില്ലെന്നും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ വ്യക്തമാക്കി.

“മഹ ചുഴലിക്കാറ്റ്” ഭീഷണിയിലുള്ള രാജ്കോട്ടില്‍ മത്സരത്തിനിടെ മഴ പെയ്യുമെന്ന ആശങ്കയുണ്ട്. മത്സരം മഴ മുടക്കിയാല്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരില്‍ നടക്കുന്ന അവസാന ടി20 ഇതോടെ രോഹിത്തിനും സംഘത്തിനും കടുത്ത പരീക്ഷയാകും. എന്നാല്‍ ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദം ഇല്ലെന്നും ആദ്യ മത്സരത്തെ കുറിച്ച് താരങ്ങള്‍ ചിന്തിക്കുന്നില്ലെന്നും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ വ്യക്തമാക്കി.