മൂവര്‍ സംഘം ഒന്നിച്ച് ടീം ഇന്ത്യയില്‍, ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നു

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍ ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സ് എടുത്തിട്ടുണ്ട്. ശദ്മാന്‍ ഇസ്ലാമും ഇമ്രുല്‍ കൈസുമായി ബംഗ്ലാ നിരയില്‍ ക്രീസില്‍.

മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇശാന്ത് ശര്‍മ്മ, ഉമേശ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ഒരുമിച്ച ടീം ഇന്ത്യയില്‍ സ്ഥാനം പിടിച്ചു. പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് നായകന്‍ കോഹ്ലി പ്രതികരിച്ചു. ഷഹ്ബാസ് നദീം ആണ് ഇതോടെ ടീമില്‍ നിന്നും പുറത്തായത്.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ പകലും രാത്രിയിലുമായി നടക്കും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്.