പിങ്ക് ബോളില്‍ ആദ്യ ട്രാജഡി, പരിക്കേറ്റ് ഗില്‍, ആത്മവിശ്വാസത്തോടെ കോഹ്ലി

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിച്ച് ഡേ-നൈറ്റ് ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്ന ടീം ഇന്ത്യ അതിന്റെ മുന്നൊരുക്കത്തിലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ഉപനായകന്‍ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പിങ്ക് ബോളില്‍ നെറ്റ്സില്‍ പരിശീലനം നടത്തി.

എന്നാല്‍ പരിശീലനത്തിനിടെ യുവതാരം ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് ടീം ഇന്ത്യയ്ക്ക് ആദ്യ പ്രഹരമായി. നെറ്റ്‌സില്‍ പരിശീലകനത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊള്ളുകയായിരുന്നു. ഗില്ലിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.

https://www.instagram.com/p/B4xInWQApo0/?utm_source=ig_embed&utm_campaign=embed_video_watch_again

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര നാളെയാണ് തുടങ്ങുന്നത്. പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും വെള്ളക്കുപ്പായത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ പര്യടനത്തിലെ വീഴ്ചയില്‍ നിന്ന് കരകയറുകയാണ് ബംഗ്ലാദേശ് ലക്ഷ്യം.

Read more

നാളെ ആദ്യ ടെസ്റ്റിന് തുടക്കമാവുകയാണെങ്കിലും ടീം ഇന്ത്യയുടെ കണ്ണും മനസും ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൊല്‍ക്കത്തയില്‍ നവംബര്‍ 22-നാണ് തുടങ്ങുക.