തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം സമ്മാനിച്ചത് പന്ത്; വെളിപ്പെടുത്തി വാഷിംഗ്ടണ്‍ സുന്ദര്‍

തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം സമ്മാനിച്ചത് റിഷഭ് പന്താണെന്ന് വെളിപ്പെടുത്തി വാഷിംഗ്ടണ്‍ സുന്ദര്‍. ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ബൗണ്ടറിയിലൂടെ പന്ത് ഇന്ത്യയ്ക്കായി വിജയ റണ്‍ നേടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് സുന്ദര്‍ പറഞ്ഞു.

“റിഷഭും ഞാനും അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പന്ത് തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്ചവെച്ചത്. നമുക്ക് മുന്നേറ്റത്തിന് അവസരമൊരുക്കിയതും അതാണ്. പന്ത് നേടിയ വിജയറണ്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഇന്ത്യന്‍ കൊടിയും പിടിച്ച് ഗബ്ബയില്‍ നടന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല” സുന്ദര്‍ പറഞ്ഞു.

India Vs Australia Final Test Match: PM Narendra Modi, Google CEO Sundar Pichai And Others Congratulate Team India On Historic Win

ഗബ്ബയില്‍ നടന്ന നിര്‍ണായക മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ പന്ത് 138 ബോളില്‍ 1 സിക്സിന്റെയും 9 ഫോറിന്റെയും അകമ്പകടിയില്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. പന്തിന്റെ ഈ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

Rishabh Pant and Washington Sundar: Twitter reactions on Pant and Sundar registering victory in historic Gabba Test | The SportsRush

ഗബ്ബ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സുന്ദര്‍ മത്സരത്തില്‍ 84 റണ്‍സും 4 വിക്കറ്റുകളുമാണ് നേടിയത്. രണ്ടാമിന്നിംഗ്സില്‍ പന്തിനൊപ്പം ആറാം വിക്കറ്റില്‍ 53 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ സുന്ദറിനായി.