അത് ടിക്കറ്റ് വില്‍പ്പന കൂട്ടാനുള്ള തന്ത്രം; ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് കോഹ്‌ലി

ടി20 ലോക കപ്പില്‍ പാകിസ്താനെതിരായ മത്സരം പ്രത്യേക വാശിയോടെയല്ല കാണുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സാധാരണ മത്സരം പോലെ മാത്രമാണ് ഈ മത്സരത്തെയും കാണുന്നതെന്നും എല്ലാ മത്സരവും പോലെ തന്നെ മനോഹരമായി തന്നെ കളിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

‘വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറയുന്നത്. പാകിസ്താനെതിരായ മത്സരത്തെ സാധാരണ മത്സരങ്ങളുടെ നിലയില്‍ മാത്രമാണ് കണ്ടിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പ് നിരവധി പ്രചാരണങ്ങള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. അത് ടിക്കറ്റിന്റെ വില്‍പ്പന കൂട്ടാനായാണ്. ഇപ്പോള്‍ ഈ മത്സരത്തിന്റെ ടിക്കറ്റിന് വലിയ വിലയാണുള്ളത്.’

9,1,1: Virat Kohli's last 3 World Cup semi-final scores

‘അതിലപ്പുറത്തേക്ക് ഈ മത്സരത്തിന് എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇത് ക്രിക്കറ്റിലാണ്. അത് ഏറ്റവും ഭംഗിയായി കളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആരാധകരുടെ കാഴ്ച്ചപാടില്‍ ഇത് മറ്റൊരു തലത്തിലാണ്. ഞങ്ങളെ സംബന്ധിച്ച് നന്നായി കളിക്കുക എന്നത് മാത്രമാണുള്ളത്’ കോഹ്‌ലി പറഞ്ഞു.

Virat Kohli wins hearts in Pakistan with sportsmanship in World Cup tie

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.

India vs Pakistan Live Stream: How to Watch Cricket World Cup 2019 Telecast on Mobile and PC | Technology News

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

India vs Pakistan World Cup 2019: Top moments from Manchester clash | Sports News,The Indian Express

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ്, കോവിഡിനെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.