മുന്‍നിര തകര്‍ത്ത് പേസര്‍മാര്‍, ബംഗ്ലാദേശിനെ കുപ്പിയിലാക്കി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് തകരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബംഗ്ലാദേശ് 21 ഓവറില്‍ മൂന്ന് വിക്കറ്റിന് 38 റണ്‍സ് എന്ന നിലയിലാണ്.

10 റണ്‍സുമായി നായകന്‍ മൊമിനുല്‍ ഹഖും രണ്ട് റണ്‍സുമായി മുഷ്ഫിഖു റഹമാനുമാണ് ബംഗ്ലാദേശ് നിരയില്‍ ക്രീസില്‍. ഓപ്പണര്‍മാരായ ശദ്മാന്‍ ഇസ്ലാമും ഇമ്രുല്‍ കൈസും ആറ് റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ മുഹമ്മദ് മിഥുന്‍ 12 റണ്‍സെടുത്തും മടങ്ങി.

ഇന്ത്യന്‍ പേസര്‍മാരാണ് ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്. ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മൂന്ന് പേസര്‍മാരേയും ഒരുമിച്ചാണ് ടീം ഇന്ത്യ കളത്തിലിറക്കിയത്. പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് നായകന്‍ കോഹ്ലി പ്രതികരിച്ചു. ഷഹ്ബാസ് നദീം ആണ് ഇതോടെ ടീമില്‍ നിന്നും പുറത്തായത്.

Read more

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ പകലും രാത്രിയിലുമായി നടക്കും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്.