ലോകകപ്പ്: മാന്‍ ഓഫ് ദ മാച്ചും, സീരിയസ്സും സര്‍പ്രൈസ്

അണ്ടര്‍ ലോകകപ്പ് ഫൈനലിലെ കളിയിലെ താരമായതും ടൂര്‍ണ്ണമെന്റിലെ താരമായതും ഇന്ത്യന്‍ താരങ്ങള്‍. ഫൈനലില്‍ സെഞ്ച്വറി നേടിയ മഞ്‌ജോത്ത് കല്‍റയാണ് കളിയിലെ താരം. ജൂനിയര്‍ വിരാട് കോഹ്ലിയെന്ന് ഇതിനോടകം തന്നെ വിളിപ്പേര് വീണ ശുഭ്മാന്‍ ഗില്‍ ലോകകപ്പിലെ താരവുമായി മാറി.

മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ നിര്‍ഭയമായാണ് കല്‍റ ബാറ്റേന്തിയത്. പുറത്താകാതെ 102 പന്ത് നേരിട്ട താരം 101 റണ്‍സും സ്വന്തമാക്കി. എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു കല്‍റയുടെ ഇന്നിംഗ്‌സ്. 160 മിനിറ്റ് ക്രീസില്‍ നിന്ന താരം 99.01 സ്‌ട്രൈക്ക് റൈറ്റിലാണ് ബാറ്റ് വീശിയത്.

അതെസമയം ശുഭ്മാന്‍ ഗില്‍ ആകട്ടെ ലോകകപ്പില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കി.

ലീഗ് റൗണ്ടില്‍ ഔസ്‌ട്രേലിയക്കെതി 63 റണ്‍സ് നേടിയ ഗില്‍ സിംബാബ് വെയ്‌ക്കെതിരെ പുറത്താകാതെ 90ഉം ബംഗ്ലാദേശിനെതിരെ 86ഉം റണ്‍സെടുത്തു. പാകിസ്താനെതിരെ സെമിയലാണ് ഗില്ലിന്റെ സൂപ്പര്‍ സെഞ്ച്വറി ലോകം കണ്ടത്. പുറത്താകാതെ 102 റണ്‍സാണ് ഗില്‍ നേടിയത്. ഫൈനലില്‍ 31 റണ്‍സെടുത്ത് കെല്‍റയ്ക്ക് ഉറച്ച പിന്തുണയും ഈ കൗമാര താരം നല്‍കിയിരുന്നു.

Read more

ഫെെനലില്‍ 67 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയത്. ഒാസീസ് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു.