പൂജാരയ്ക്ക് വീണ്ടും റണ്ണൗട്ട് ദുരന്തം; ബാറ്റിംഗ് മറന്ന് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയ്ക്ക് 83 റണ്‍സ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായി. 31 റണ്‍സുമായി രോഹിത്ത് ശര്‍മ്മയും ആറ് റണ്‍സുമായി ഷമ്മിയും ആണ് ക്രീസില്‍.

മൂന്നിന് 35 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ടീം സ്‌കോര്‍ 49ല്‍ നില്‍ക്കെ പൂജാരയെ നഷ്ടമായി. ഒന്നാം ഇന്നിംഗ്‌സിന് സമാനമായ രീതിയില്‍ റണ്ണൗട്ടില്‍ കുടുങ്ങുകയായിരു്‌നു പൂജാര. 19 റണ്‍സാണ് പൂജാര നേടിയത്.

പിന്നീട് 19 റണ്‍സെടുത്ത പാര്‍ത്ഥീവിനേയും ആറ് റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും മൂന്ന് റണ്‍സെടുത്ത അശ്വിനേയും ഇന്ത്യയ്ക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കായി ലംഗി എങ്ടി നാല് വിക്കറ്റും കിസിഗോ റബാഡ രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ നാലാം ദിവസം. മുരളി വിജയ് (9), കെ എല്‍ രാഹുല്‍ (4) വിരാട് കോഹ്ലി (5) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Read more

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 258 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയുമാണ് ദക്ഷിണാഫ്രിക്കയെ 258ല്‍ ഒതുക്കിയത്. ഇശാന്ത് ശര്‍മ രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആതിഥേയര്‍ക്ക് വേണ്ടി ഡിവില്ലിയേഴ്സ് (80), ഫഫ് ഡുപ്ലെസിസ് (48) ഡീന്‍ എല്‍ഗര്‍ (61) എന്നിവര്‍ രണ്ടാം ഇന്നിങ്സില്‍ തിളങ്ങി.