ടീമില്‍ സര്‍പ്രൈസ് താരങ്ങള്‍, കിവീസിന് എതിരെ ഇന്ത്യന്‍ ടീം ഇങ്ങനെ

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച തുടങ്ങുമ്പോള്‍ പരമ്പരയിലെ ആവേശകരമായ പോരാട്ടത്തിന് കൂടിയാണ് ആരംഭം കുറിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് വെല്ലിംഗ്ടണിലാണ് നടക്കുന്നത്.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമില്‍ യുവതാരം പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തേക്കും . ഇഷാന്ത് ശര്‍മ്മ, കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍ എന്നിവരും ടീമില്‍ തിരിച്ചെത്തും. പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതിനാല്‍ ഒരു സ്പിന്നറും മൂന്ന് പേസര്‍മാരുമാകും ഇന്ത്യന്‍ നിരയില്‍ കളിയ്ക്കുക. രവീന്ദ്ര ജഡേജയും, ഉമേശ് യാദവും പുറത്തിരിക്കാനാണ് സാദ്ധ്യത.

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മേധാവിത്വം നിലനിര്‍ത്താന്‍ പരമ്പര വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ട്വന്റി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പര ന്യൂസിലാന്‍ഡുമാണ് ജയിച്ചത്.

കെയിന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീമില്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തിരിച്ചുവരവാണ് സവിശേഷത. പേസര്‍ നീല്‍ വാഗ്നര്‍ കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിക്ക് ടെസ്റ്റ് തുടങ്ങും.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്ലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ.

കിവീസ് ടീം:

കെയ്ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്ലര്‍, നീല്‍ വാഗ്നര്‍, ബി ജെ വാട്ലിങ്